വിശ്വാസ് - ഡോ. എൻ.ആർ മാധവമേനോൻ പുരസ്കാരം ശ്രീലക്ഷ്മി വി വാരിയർക്ക്

author-image
ജോസ് ചാലക്കൽ
Updated On
New Update
V

പാലക്കാട്: പ്രമുഖ നിയമ വിദഗ്ദനും ദേശീയ യൂണിവേഴ്സിറ്റി കളുടെ സ്ഥാപകനുമായ ഡോ. എൻ.ആർ മാധവമേനോന്റെ സ്മരണക്കായി വിശ്വാസ് ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച നിയമ വിദ്യാർത്ഥിക്കുള്ള പുരസ്കാരത്തിന് നെഹ്റു അക്കാദമി ഓഫ് ലായിലെ ശ്രീലക്ഷ്മി വി വാരിയരെ തിരഞ്ഞെടുത്തു.

Advertisment

പഠന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് പുറമെ മറ്റു രംഗങ്ങളിലെ പ്രവർത്തനമികവും കണക്കിലെടുത്താണ് മുൻ ജില്ലാ ജഡ്ജി കെ.നന്ദന കൃഷ്ണൻ, ബാർ കൌൺസിൽ അംഗം അഡ്വ. കെ. ശ്രീപ്രകാശ്, മുൻ പ്രിൻസിപ്പാൾ ഡോ. സൗദാമിനി മേനോൻ എന്നിവർ അടങ്ങിയ പുരസ്കാര സമിതി തിരഞ്ഞെടുത്തത്.

ഫെബ്രുവരി ആറിന് പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

Advertisment