യുവതലമുറ സമൂഹത്തിനൊപ്പം നിൽക്കണം: പാലക്കാട് എ.എസ്.പി രാജേഷ് കുമാർ

New Update
asp rajesh kumar

വിശ്വാസ് വോളന്റീയർ ഗ്രൂപ്പിലെ അംഗങ്ങൾക്കുള്ള പരിശീലന സെമിനാർ പാലക്കാട് എ.എസ്.പി രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

പാലക്കാട്: യുവതലമുറ സമൂഹത്തിനൊപ്പം നിൽക്കണമെന്നും സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടണമെന്നും പാലക്കാട് എ.എസ്.പി രാജേഷ് കുമാർ ആവശ്യപ്പെട്ടു. വിശ്വാസ് ഇന്ത്യ പാലക്കാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ കോളേജുകളിലെ വിശ്വാസ് വോളന്റീയർ ഗ്രൂപ്പിലെ അംഗങ്ങൾക്കുള്ള പരിശീലന സെമിനാർ പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

അധികാരികൾക്ക് മുന്നിൽ വരുന്ന പരാതികളിലെ നിയമ പ്രശ്നങ്ങൾ മാത്രമാണ് പലപ്പോഴും പരിഹരിക്കാൻ ശ്രമിക്കാറുള്ളതെന്നും അതിലെ സാമൂഹ്യ പ്രശ്നങ്ങൾ പരിഹരിക്കാതെ പോക്കുണ്ടെന്നും വിശ്വാസ് വോളന്റീയർ ഗ്രൂപ്പിലെ അംഗങ്ങൾക്ക്‌ അത്തരം പ്രശ്നങ്ങളിൽ ഇടപെട്ടു സഹരണക്കാർക്ക് നീതി ലഭ്യമാക്കുവാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപെട്ടൂ.

വിശ്വാസ് വൈസ് പ്രസിഡന്റും ബി ജയരാജിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഇരകളുടെയും അതിജീർവിതരുടെയും അവകാശങ്ങളെ കുറിച്ച് മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസീക്യൂഷനും വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറലുമായ അഡ്വ.പി. പ്രേംനാഥ് മുഖ്യ പ്രഭാഷണം നടത്തി.

വോളന്റീർ ഗ്രൂപ്പിലെ അംഗങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശ്വാസ് നിയമവേദി കൺവീനർ അഡ്വ. കെ. വിജയ സംസാരിച്ചു. വിശ്വാസ് നിയമ വേദി ചെയർ പേഴ്സൺ അഡ്വ.എസ്.ശാന്താദേവി, വിശ്വാസ് ഇന്റേൺസ് ഗോപിക.ബി, അനു.ജി എന്നിവർ സംസാരിച്ചു. വിശ്വാസ് വൈസ് പ്രസിഡന്റ്‌ അഡ്വ. എൻ.രാഖി സ്വാഗതവും വിശ്വാസ് സെക്രട്ടറി എം.ദേവദാസ് നന്ദിയും പറഞ്ഞു. 

Advertisment