വിദ്യാഭ്യാസത്തിലൂടെ വിവേകമുള്ള പൗരന്മാരായി മാറണമെന്നും അതുവഴി സമൂഹത്തിനും നാടിനും ഗുണകരമായ കാര്യങ്ങൾ ചെയ്യണമെന്നും വി.കെ ശ്രീകണ്ഠൻ എംപി

New Update
vks

വേങ്ങശ്ശേരി: വിദ്യാഭ്യാസത്തിലൂടെ വിവേകമുള്ള പൗരന്മാരായി മാറണമെന്നും അതുവഴി സമൂഹത്തിനും നാടിനും  ഗുണകരമായ കാര്യങ്ങൾ ചെയ്യണമെന്നും വി.കെ ശ്രീകണ്ഠൻ എംപി.

Advertisment

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിലെ എസ് എസ് എൽ സി വിജയികൾക്കുള്ള അനുമോദനം വിജയാരവം 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി കെ ശ്രീകണ്ഠൻ.

വിവേകമുള്ള പൗരന്മാരുണ്ടായാലെ സമൂഹത്തിനും നാടിനും പ്രയോജനപ്പെടുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

5 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്ന് സ്കൂളിലിനായി അനുവദിക്കുകയും ചെയ്തു അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വിജയലക്ഷ്മി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗവും ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി നാരായണൻ മുഖ്യാതിഥിയായി പങ്കെടുത്തു. ചെറുപ്പം തൊട്ടേ നല്ല ശീലങ്ങളും നല്ല പ്രവൃത്തികളും ഉണ്ടാവണമെന്ന് പി നാരായണൻ അഭിപ്രായപ്പെട്ടു. 

പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ, എം മോഹനൻ മാസ്റ്റർ, കെ.ബിജയചന്ദ്രൻ, സി.ഗോപാലകൃഷ്ണൻ നായർ, വി വാസുദേവൻ മാസ്റ്റർ, വി.പത്മജൻ മാസ്റ്റർ, എം.വിശാഖ്, പി.ആർ രാജേഷ്, കെ.അജിത് തമ്പാൻ, കെ.ഷിജി എന്നിവർ പ്രസംഗിച്ചു.

Advertisment