ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/2025/09/07/untitled-2025-09-07-10-07-14.jpg)
വാളയാര്‍: വാളയാര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പാലക്കാട് ഐബിയും വാളയാര്‍ ചെക്ക് പോസ്റ്റ് ടീമും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ ബാംഗ്ലൂര്‍ എറണാകുളം റൂട്ടില്‍ ഓടുന്ന എയര്‍ ബസ്സിലെ യാത്ര കാരനില്‍ നിന്നും പ്ലാസ്റ്റിക്ക് കവറില്‍ കടത്തി കൊണ്ടു വന്ന 22 ഗ്രാം മേത്താംഫിറ്റാമിന്‍ കണ്ടെത്തി.
Advertisment
പ്രതിയായ തൃപ്പൂണിത്തറ എടപ്പാടം റോഡില്‍ അശ്വതി വീട്ടില്‍ നിതീഷ് ജോണിനെ അറസ്റ്റ് ചെയ്ത് പാലക്കാട് റെഞ്ച് ഓഫീസില്‍ ഹാജരാക്കി.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രേമാനന്ദകുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ബി ജെ ശ്രീജി, ഗ്രേഡ് പ്രിവന്റ്‌റീവ് ഓഫീസര്‍മാരായ സന്തോഷ് എസ് മഹേഷ് ടി കെ, സിവില്‍ എക്‌സൈസ് ഓഫീസറായ സതീഷ് എന്‍ എന്നിവര്‍ പങ്കെടുത്തു.