New Update
/sathyam/media/media_files/2svoX7D1beEOUbGMyCUJ.jpg)
മലമ്പുഴ: ഒക്ടോബർ 4,5 തീയതികളിൽ 45 എംഎൽഡി ജലശുദ്ധീകരണശാല വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പാലക്കാട് മുൻസിപ്പാലിറ്റി, പിരായിരി എന്നിടങ്ങളിൽ കുടിവെള്ളവിതരണം തടസപ്പെടും.
ഒക്ടോബർ 7,8 തീയതികളിൽ 9 MLD, 12.5 MLD എന്നീ ജലശുദ്ധീകരണശാലകൾ വൃത്തിയാക്കുന്നതിനാൽ അകത്തേത്തറ, പുതുപ്പരിയാരം, മലമ്പുഴ, മരുതാറോഡ് എന്നീ സ്ഥലങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.