പാലക്കാട്: കൊപ്പം - രാമനാഥപുരം പ്രതിഭ റസിഡൻ്റ്സ് വെൽ ഫെയർ അസോസിയേഷൻ അന്താരാഷ്ട്ര വനിത ദിന ആഘോഷം പാലക്കാട് അസിസ്റ്റൻ്റ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എൻ സുരേഷ് ബാബു " യോദ്ധാവാകാം ലഹരിക്കെതിരെ " എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചുകൊണ്ട് വനിതാ ദിനം ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡൻ്റ് പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി നാരായണപിളൈ, ഭരണ സമിതി അംഗം ഹരിദാസ് മച്ചിങ്ങൽ, എഴുത്തുകാരി മേതിൽ രാജേശ്വരി, ജോയിൻ്റ് സെക്രട്ടറി എൻ.ഉണ്ണികൃഷ്ണൻ, പി. ശ്രീദേവി, ടി.എസ്.ഗീത, എക്സൈസ് ഉദ്യോഗസ്ഥൻ ആർ.സുഭാഷ് എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു.
അസോസിയേഷൻ വനിത കൺവീനർ പ്രീത ശശിധരൻ സ്വാഗതം ആശംസിച്ചു. അസോസിയേഷൻ വൈസ് പ്രസിഡൻ്റ് രേണുക. പി നന്ദി പ്രകാശിപ്പിച്ചു.