മംഗലം ഡാമിൽ ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സംഘത്തിൽപ്പെട്ട യുവാവ് മുങ്ങി മരിച്ചു. തൃശ്ശൂർ കാളത്തോട് ചക്കാലത്തറ അക്‌മൽ ആണ് മരിച്ചത്

ഇന്നുരാവിലെയാണ് തൃശ്ശൂർ ഭാഗത്തുനിന്നുള്ള 5 അംഗസംഘം ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തിയത്.

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
tee

പാലക്കാട്:മംഗലം ഡാമിൽ ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സംഘത്തിൽപ്പെട്ട യുവാവ് മുങ്ങി മരിച്ചു.

Advertisment

തൃശ്ശൂർ കാളത്തോട് ചക്കാലത്തറ അക്‌മൽ ആണ് മരിച്ചത് 17 വയസ്സായിരുന്നു. തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിയാണ് മരണം സംഭവിച്ചത്.

ഇന്നുരാവിലെയാണ് തൃശ്ശൂർ ഭാഗത്തുനിന്നുള്ള 5 അംഗസംഘം ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തിയത്.

കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് മംഗലം ഡാം പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് പത്തരയോടെ മൃതദേഹം പുറത്തെടുത്തത്.

Advertisment