പാലക്കാട്: കുമരനല്ലൂരിൽ യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തോട്ടംപുള്ളി വീട്ടിൽ അഹമ്മദ് കബീർ (34) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. വീട്ടിലുള്ളവർ പുറത്ത് പോയ സമയത്തായിരുന്നു മരണം.
പുറത്ത് പോയി മടങ്ങിയെത്തിയ മാതാവാണ് ഇയാളെ തൂങ്ങി മരിച്ചനിലയിൽ കാണുന്നത്. തൃത്താല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)