പത്തനംതിട്ട: അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അടൂർ ചാവടിയിൽ ഗ്ലോറി വില്ലയിൽ ടോം സി വർഗീസ് (23), വാഴമുട്ടം മഠത്തിൽ തെക്കേതിൽ ജിത്തു രാജ് (26) എന്നിവരാണ് മരിച്ചത്.
ഇരുവരും ബൈക്ക് യാത്രികരാണ്. അടൂർ ബൈപ്പാസിൽ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്.