പത്തനംതിട്ട: വാഹനാപകടത്തില്‍ 19കാരന്‍ മരിച്ചു. തിരുവല്ല കവിയൂർ സ്വദേശി ജയ്സൺ ജേക്കബ് ആണ് മരിച്ചത്. പത്തനംതിട്ട കല്ലുപ്പാറ കൊല്ലമലപടിയില്‍ രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്.
ജയ്‌സണ്‍ ഓടിച്ച സ്‌കൂട്ടര്‍ റോഡില്‍ തെന്നി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് വീണ യുവാവിന്റെ ശരീരത്തുകൂടി പിന്നാലെയെത്തിയ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി. സംഭവസ്ഥലത്ത് വച്ച് തന്നെ യുവാവ് മരിച്ചു.