Advertisment

ട്രാവലറിന് കുറുകെ കാര്‍ നിര്‍ത്തിയപ്പോള്‍ ഡ്രൈവിങില്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടാകാം എന്നാണ് ആദ്യം കരുതിയത്; കാറില്‍ നിന്നും ഇറങ്ങിയ ആള്‍ ഇറങ്ങിവാടീ എന്ന് പറഞ്ഞു, ഏറ്റവും മുന്നില്‍ ഇടതു ഭാഗത്തിരുന്ന അനൂജ ആദ്യം പകച്ചു; ഹാഷിം വാഹനത്തിന് അടുത്തെത്തിയപ്പോള്‍ അനൂജ ഇറങ്ങി; അനുജന്‍ വിഷ്ണുവാണ് വന്നിരിക്കുന്നത് എന്ന് പറഞ്ഞാണ് അനൂജ ഇറങ്ങിയത്; അടൂരിലെ കാറപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
anooja Untitled09a.jpg

പത്തനംതിട്ട: അടൂരിലെ കാറപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ അനൂജയെ ട്രാവലറിന് കുറുകെ കാറ് നിര്‍ത്തി ഹാഷിം വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നുവെന്ന് ട്രാവലിന്റെ ഡ്രൈവറും മറ്റ് അധ്യാപകരും പറഞ്ഞു. അമിത വേഗതയിലാണ് കാര്‍ കടന്നുപോയതെന്നും ഇവര്‍ പറയുന്നുണ്ട്.

Advertisment

ട്രാവലറിന് കുറുകെ കാര്‍ നിര്‍ത്തിയപ്പോള്‍ ഡ്രൈവിങില്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടാകാം എന്നാണ് ആദ്യം കരുതിയത്. കുളക്കട ജംങ്ഷന്‍ കഴിഞ്ഞപ്പോള്‍ ഒരു കാര്‍ ട്രാവലറിന് മുമ്പില്‍ കുറുകെയിട്ടു. കാറില്‍ നിന്നും ഇറങ്ങിയ ആള്‍ ഇറങ്ങിവാടീ എന്ന് പറഞ്ഞു.

ഏറ്റവും മുന്നില്‍ ഇടതുഭാഗത്തിരുന്ന അനൂജ ആദ്യം പകച്ചു. ഹാഷിം വാഹനത്തിന് അടുത്തെത്തിയപ്പോള്‍ അനൂജ ഇറങ്ങി. സമീപത്തിരുന്ന അധ്യാപികയോട് തന്റെ അനുജന്‍ വിഷ്ണുവാണ് വന്നിരിക്കുന്നത് എന്ന് പറഞ്ഞാണ് അനൂജ ഇറങ്ങിയത്.

അമിത വേഗതയിലാണ് ഇവര്‍ പോയതെന്നും ട്രൈവലറില്‍ കൂടെയുണ്ടായിരുന്നവര്‍ പ്രതികരിച്ചു.

Advertisment