പത്തനംതിട്ട: പട്ടാഴിമുക്കിൽ കാർ ലോറിയിലേക്ക് ഇടിച്ചു കയറി രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും മദ്യക്കുപ്പി കണ്ടെത്തി. പാതി ഉപയോഗിച്ച നിലയിലാണ് മദ്യക്കുപ്പി ഉണ്ടായിരുന്നത്.
അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ പൊലീസാണ് കാറില്‍ നിന്നും മദ്യക്കുപ്പി കണ്ടെത്തിയത്. മദ്യക്കുപ്പി കാറിലുണ്ടെന്ന വിവരം നാട്ടുകാരാണ് പൊലീസിനോട് പറഞ്ഞത്. ഒരു കുപ്പി ഗ്ലാസും ഉണ്ടായിരുന്നു.
അതേസമയം, അപകടത്തിൽ മരിച്ച അദ്ധ്യാപിക അനുജയുടെയും സ്വകാര്യ ബസ് ഡ്രൈവർ ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങൾ പൊലീസ് വീണ്ടെടുക്കും.
കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം രാസ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകൾ മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ചു.