Advertisment

നാട്ടുകാരുടെ വീട്ടിൽ കയറിയാണ് കാട്ടാന ചവിട്ടി കൊല്ലുന്നത്; നാട്ടുകാർ പ്രതിഷേധിക്കുമ്പോൾ അവർക്ക് എതിരെ കോലുമായി വരുന്നത് ശരിയല്ല; എന്നെ ആദ്യം അടിച്ചതിന് ശേഷം അവരെ മർദിച്ചാൽ മതി; ആന്റോ ആന്റണി

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
anto antony Untitlied.jpg

പത്തനംതിട്ട: കാട്ടാന ആക്രമത്തിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. ആന്റോ ആന്റണി എം പി കണമല ഫോറസ്റ്റ് ഓഫീസിനകത്ത് പ്രതിഷേധ സമരം നടത്തി. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണത്തിൽ ബിജു എന്ന പ്രദേശവാസി കൊല്ലപ്പെട്ടത്.

Advertisment

''നിയമപരമായി സ്വത്തിനും ജനങ്ങളുടെ ജീവനും സംരക്ഷണം നല്‍കേണ്ടതുണ്ട്. നാട്ടുകാരുടെ വീട്ടിൽ കയറിയാണ് കാട്ടാന ചവിട്ടി കൊല്ലുന്നത്. നാട്ടുകാരെ സംരക്ഷിക്കേണ്ടത് വനം വകുപ്പിന്റെ കടമയല്ലേ. വന്യമൃഗത്തെ കാട്ടില്‍ നിർത്തേണ്ടത് അവരുടെ ചുമതലയല്ലേ.

നാട്ടുകാർ പ്രതിഷേധിക്കുമ്പോൾ അവർക്ക് എതിരെ കോലുമായി വരുന്നത് ശരിയല്ല. അങ്ങനെയെങ്കിൽ എന്നെ ആദ്യം അടിച്ചതിന് ശേഷം അവരെ മർദിച്ചാൽ മതി''യെന്നും ആന്റോ ആന്റണി പറഞ്ഞു.

ഇത്രയും സംഭവങ്ങൾ നടന്നിട്ടും വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും സംഭവസ്ഥലത്ത് എത്തുകയോ വിവരം അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്നും ആന്റോ ആന്റണി പറഞ്ഞു. 

Advertisment