അനുജയും ഹാഷിമും പരിചയത്തിലായിട്ട് ഒരു വർഷം; കണ്ടുമുട്ടിയത് ബസ് യാത്രയിൽ

New Update
anooja Uunntitled.jpg

പത്തനംതിട്ട: ഏഴംകുളം പട്ടാഴിമുക്കിൽ കാർ ലോറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ച അധ്യാപിക അനുജ രവീന്ദ്രനും സുഹൃത്ത് സ്വകാര്യ ബസ് ഡ്രൈവർ ഹാഷിമും തമ്മിൽ പരിചയപ്പെട്ടിട്ട് ഒരു വർഷമായെന്ന് സൂചന.

Advertisment

അനുജയുടെയും ഹാഷിമിന്റെയും ഫോൺ പരിശോധിച്ചതിൽ നിന്നാണ് പൊലീസ് ഇക്കാര്യം കണ്ടെത്തിയത്. കാറിൽ നിന്നു ലഭിച്ച ഹാഷിമിന്റെ ‌രണ്ട് ഫോണുകളും അനുജയുടെ ഒരു ഫോണും പൊലീസ് സൈബർ സെൽ വഴി പരിശോധിച്ചു.

ഇരുവരും സ്ഥിരമായി ഫോണിൽ ചാറ്റ് ചെയ്യാറുണ്ടായിരുന്നെന്നും പരിശോധനയിൽ കണ്ടെത്തി. ഇവരുടെ അടുപ്പത്തെപ്പറ്റി ബന്ധുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ഒരു വിവരവുമില്ല. പന്തളം–പത്തനംതിട്ട വഴി ഓടുന്ന ബസിലാണ് ഹാഷിം ആദ്യം ജോലി ചെയ്തിരുന്നത്. ഈ ബസിലാണ് അനുജ യാത്ര ചെയ്തിരുന്നത്.

അപകടമുണ്ടാക്കിയ കാറും ലോറിയും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഹാഷിം മനഃപൂർവം കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റി അപകടമുണ്ടാക്കിയതായാണു സൂചന. ഇതേ അനുമാനത്തിലാണ് പൊലീസും മുന്നോട്ടുപോകുന്നത്.

കാർ അമിത വേഗത്തിലായിരുന്നു. തെറ്റായ ദിശയിലൂടെ ലോറിയിലേക്കു വന്നിടിക്കുകയായിരുന്നു. കാറിന്റെ ബ്രേക്ക് ഉപയോഗിച്ചിരുന്നില്ല. അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ഉപയോഗിച്ചിരുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.