ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
/sathyam/media/media_files/ZyIPmKTd8xKBnLwH8HRR.jpg)
പത്തനംതിട്ട: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പത്തനംതിട്ട പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് മരിച്ചത്.
Advertisment
പുലർച്ചെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയതോടെ കാട്ടാന ആക്രമിക്കുകയായിരുന്നു. കൃഷി നശിപ്പിക്കാനെത്തിയ ആനയെ ഓടിക്കാനാണ് ബിജു പുറത്തിറങ്ങിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. തുലാപ്പള്ളിയിൽ ഓട്ടോ ഡ്രൈവറാണ് ബിജു.
പമ്പ പൊലീസും കണമല വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിൽ നിന്ന് 50 മീറ്റർ അകലെയാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്.
തുടർച്ചയായ വന്യമൃഗ ആക്രമണങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും മരണം ഇതാദ്യമാണെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് കൂടുതലായി കാണപ്പെടുന്ന പ്ലാവുകളിൽ ചക്കതിന്നാനാണ് ആന എത്തുന്നതെന്നും നാട്ടുകാർ പറഞ്ഞു.