കടുവ ഇറങ്ങിയെന്ന് വ്യാജ പ്രചാരണം; പത്തനംതിട്ടയിൽ മൂന്ന് പേർ അറസ്റ്റിൽ

New Update
535353

പത്തനംതിട്ട: കൂടൽ ഇഞ്ചപ്പാറയിൽ കടുവ ഇറങ്ങിയെന്ന് വ്യാജ പ്രചാരണം നടത്തിയ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാക്കണ്ടം സ്വദേശികളായ ആത്മജ്, അരുൺ മോഹനൻ ,ഹരിപ്പാട് സ്വദേശി ആദർശ് എന്നിവരാണ് അറസ്റ്റിലായത്.

Advertisment

ഇഞ്ചപ്പാറയിൽ കടുവ ഇറങ്ങിയെന്ന് ചിത്രം അടക്കം ഉൾപ്പെടുത്തിയായിരുന്നു വ്യാജ പ്രചാരണം. തുടർന്ന് പാടം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസർ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കൂടൽ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisment