മല ആചാരപ്രകാരമുളള ഊട്ടും പൂജയും കോന്നി കല്ലേലിക്കാവില്‍ നടന്നു

New Update
kalleli kavu-4

കോന്നി: പാണ്ടി - മലയാളം അടക്കിവാണ വീരയോദ്ധാവായിരുന്ന ശ്രീകല്ലേലി ഊരാളി അപ്പൂപ്പൻ ഉറഞ്ഞുതുള്ളിയ 999 മലയുടെ സ്വർണ്ണ മലക്കൊടിക്ക് പരമ്പരാഗത ആചാര വിധി പ്രകാരം കാവ് ഊരാളിമാരുടെ മുഖ്യ കാർമ്മികത്വത്തിൽ 999 മല ദൈവങ്ങളെ വിളിച്ച് ഉണർത്തി കല്ലേലി കാവിൽ മല ആചാരപ്രകാരമുളള ഊട്ടും പൂജയും സമർപ്പിച്ചു.

Advertisment

kalleli kavu-5

ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങള്‍ പ്രകാരം ഉള്ള അടുക്കുകള്‍ സമര്‍പ്പിച്ച്‌ വെള്ളിപരമ്പ്  നിവര്‍ത്തി പുന്നയില നാക്ക് നീട്ടിയിട്ട്‌ ദക്ഷിണ സമര്‍പ്പിച്ച്‌ കാര്‍ഷിക വിളകള്‍ ചുട്ടും വറുത്തും പൊടിച്ചും പുഴുങ്ങിയും തെണ്ടും തെരളിയും മുളയരിയും അടുക്കും വെച്ച് ദീപ നാളങ്ങള്‍ തെളിയിച്ചു കൊണ്ട് പ്രകൃതി ഭാവങ്ങളെ ഉണര്‍ത്തിച്ചു കൊണ്ട് ദീപനാളങ്ങള്‍ ഉഴിഞ്ഞ് പ്രകൃതിയ്ക്ക് ഊട്ടും പൂജയും നല്‍കി സ്വര്‍ണ്ണ മലക്കൊടിയ്ക്ക് ആരതി ഉഴിഞ്ഞു. സമൂഹ സദ്യയും സമർപ്പിച്ചു

Advertisment