/sathyam/media/media_files/2025/11/17/konni-kalleli-temple-2025-11-17-18-54-37.jpg)
കോന്നി: അയ്യപ്പ ഭക്തർക്ക് ഇരുമുടിക്കെട്ട് നിറയ്ക്കുന്നതിനും ഇളച്ചു വെക്കുന്നതിനും വിശ്രമിക്കുന്നതിനും അച്ചൻ കോവിൽ നദിയിൽ സ്നാനം ചെയ്യുന്നതിനും കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഇടത്താവള മണ്ഡപം ഉദ്ഘാടനം ചെയ്തു. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ ഭദ്ര ദീപം തെളിയിച്ചു.
കർണ്ണാടക, ആന്ധ്രാപ്രദേശ്. തമിഴ്നാട് ദേശങ്ങളിൽ നിന്നും ചെങ്കോട്ട, കോ ട്ടവാസൽ, അച്ചൻ കോവിൽ, തുറ, ചെമ്പനരുവി, കടിയാർ പരമ്പരാഗത കാനന പാത വഴി കാൽ നടയായി എത്തുന്ന സ്വാമിമാരുടെ പ്രധാന ഇടത്താവളമാണ് കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്. ഇരുപത്തി നാല് മണിക്കൂറും അന്നദാനം ഉള്ള കാവിൽ വിരി വെക്കുന്നതിന് വിപുലമായ സൗകര്യവും ഉണ്ട്.
കൊല്ലം, തിരുവനന്തപുരം എന്നിവിടെ നിന്നും ശബരിമലയ്ക്ക് പോകുന്ന അയ്യപ്പ ഭക്തരുടെ പ്രധാന ആരാധനാലയവും അന്നദാന മണ്ഡപവും ആണ് കല്ലേലിക്കാവ്.24 മണിക്കൂറും ദർശനവും അന്നദാനവും ഉള്ള കാവിൽ നൂറുകണക്കിന് ഭക്തരാണ് അയ്യപ്പ മുദ്രയുള്ള മാലയിടുവാൻ ദിനവും എത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us