കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ അക്ഷര പൂജയും ആയുധപൂജയും വിജയ ദശമി പൂജയും നടക്കും

സെപ്റ്റംബർ 29 തിങ്കളാഴ്ച വൈകിട്ട് 5 മണി മുതൽ അക്ഷര പൂജയും, പുസ്തക പൂജവയ്പ്പും, ദീപനമസ്ക്കാരവും, ദീപ കാഴ്ചയും നടക്കും.

New Update
TEMPLE

കോന്നി :കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം) നവരാത്രി മഹോത്സവം ആഘോഷിക്കുന്നു. 

Advertisment

 അക്ഷര പൂജ, പുസ്തകപൂജവയ്പ്പ്,ദുർഗ്ഗാഷ്ടമി,ആയുധപൂജ,മഹാനവമി,പൂജയെടുപ്പ്, വിജയദശമി, വിദ്യാരംഭം കുറിക്കൽ, വിദ്യാദേവീപൂജ എന്നിവ 29 തിങ്കൾ മുതൽ ഒക്ടോബർ 2 വരെ ആദി ദ്രാവിഡ നാഗ ഗോത്ര ആചാരഅനുഷ്ടാനത്തോടെ പൂർണമായ പ്രകൃതി സംരക്ഷണ പൂജയോടെ നടക്കും.

TEMPLE-2

സെപ്റ്റംബർ 29 തിങ്കളാഴ്ച വൈകിട്ട് 5 മണി മുതൽ അക്ഷര പൂജയും പുസ്തക പൂജവയ്പ്പും ദീപനമസ്ക്കാരവും ദീപ കാഴ്ചയും  നടക്കും.

 30ന് ചൊവ്വാഴ്ച്ച വന ദുർഗ്ഗാഷ്ടമിയും  ആയുധപൂജയും, ഒക്ടോബർ 1 ബുധനാഴ്ച മഹാനവമി പൂജയും നടക്കും,.

  ഒക്ടോബർ 2 വ്യാഴാഴ്ച വിജയദശമി ദിനത്തിൽ രാവിലെ 4 മണിയ്ക്ക് മല ഉണർത്തൽ, കാവ് ഉണർത്തൽ, താംബൂല സമർപ്പണത്തോടെ 999 മലയ്ക്ക് കരിക്ക് പടേനി സമർപ്പണം 
എന്നിവയും നടക്കും.

തുടർന്ന് ഉപ സ്വരൂപ പൂജ, വാനര ഊട്ട് , മീനൂട്ട്, പ്രഭാത പൂജ എന്നിവയ്ക്ക് ശേഷം അക്ഷര പൂജയെടുപ്പും, വിജയദശമി പൂജ, വിദ്യാരംഭം കുറിക്കൽ, വിദ്യാദേവീപൂജ  എന്നിവ നടക്കും.

ഒൻപതു ദേവീഭാവങ്ങളെ ഉണർത്തിച്ച്  പരാശക്തി അമ്മ  വന ദുർഗ്ഗ അമ്മ പീഠത്തിൽ വിശേഷാൽ പൂജകൾ സമർപ്പിക്കും.

Advertisment