ഉത്സവ/പെരുന്നാള്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കെഎസ്ഇബി നിര്‍ദേശം

New Update
electrical lightings

പത്തനംതിട്ട: ഉത്സവ/പെരുന്നാള്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വൈദ്യുത നിയമലംഘനങ്ങള്‍ ഒഴിവാക്കുന്നതിന് വൈദ്യുതാലങ്കാര ജോലി കരാര്‍ കൊടുക്കുന്നവരും ഏറ്റെടുക്കുന്നവരും നിര്‍ദേശം പാലിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Advertisment

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ അംഗീകൃത ലൈസന്‍സ് കൈവശമുള്ള കോണ്‍ട്രാക്ടറിന് മാത്രം വൈദ്യുത സംബന്ധമായ ജോലി കരാര്‍ നല്‍കണം. സ്വന്തം സ്ഥല പരിധിക്ക് പുറത്ത് വൈദ്യുത സപ്ലൈ എക്സ്റ്റെന്റ് ചെയ്യാന്‍ പാടില്ല. 

നൂറില്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന ഉത്സവങ്ങളില്‍ വൈദ്യുത പ്രതിഷ്ടാപനങ്ങള്‍ സ്ഥാപിക്കാനും താല്‍കാലിക ജനറേറ്ററിനും ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. കെ.എസ്.ഇ.ബി പ്രതിഷ്ടാപനങ്ങളില്‍ അലങ്കാരങ്ങളോ മറ്റ് വസ്തുക്കളോ സ്ഥാപിക്കരുത്.

അധിക വൈദ്യുതിക്ക് കെഎസ്ഇബി എല്‍ സെക്ഷന്‍ ഓഫീസില്‍ ഫീസ് നല്‍കണം. ഉത്സവപ്ലോട്ടിന് മുന്‍കൂറായി അനുമതി നേടണം. റോഡുകള്‍ക്ക് കുറുകെ വയറുകള്‍ വലിക്കുന്നത് ഒഴിവാക്കണം. 

നീളം കൂടിയതോ അല്ലാത്തതോ ആയ പൈപ്പ്, കമ്പ്, മറ്റ് ഉപകരണങ്ങള്‍ ലൈന്‍ /ട്രാന്‍സ്ഫോര്‍മര്‍ സമീപത്ത് വരരുത്.  ഉത്സവ സംബന്ധമായ അറിയിപ്പും മുന്‍കൂര്‍ അനുമതിക്കുള്ള അപേക്ഷയും ഒരാഴ്ച മുമ്പ് അതാത് ഓഫീസില്‍ സമര്‍പ്പിക്കണം. 

ഉയര്‍ന്ന വോള്‍ട്ടേജുള്ള വൈദ്യുത ലൈനില്‍ നിന്നും മതിയായ അകലം പാലിക്കാതെയുള്ള വയറിംഗ് ഒഴിവാക്കണം. ആവശ്യമായ ഗ്രൗണ്ട് ക്ലിയറന്‍സ് പാലിക്കണം. വൈദ്യുത അലങ്കാരത്തിനുപയോഗിക്കുന്ന സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കണം. 

ജോയിന്റ്/ കേടായ കേബിള്‍/ വയറുകള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ വൈദ്യുതി എടുക്കുന്നതിന് ത്രീ പിന്‍ പ്ലഗ് ഉപയോഗിക്കണം. വൈദ്യുതി എടുക്കുന്നതിന് പ്ലാസ്റ്റിക്ക് വയര്‍ ഉപയോഗിക്കരുത്. 

ഡബിള്‍ ഇന്‍സുലേഷന്‍ കേബിള്‍, സ്റ്റാന്‍ഡേര്‍ഡ് കണ്ടക്ടര്‍ എന്നിവ ഉപയോഗിക്കുക. എര്‍ത്തിംഗ് സംവിധാനം പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. കോണ്‍ട്രാക്ടറിന്റെ സൂപ്പര്‍വൈസര്‍/വയര്‍മാന്‍ എന്നിവര്‍ പരിപാടി തീരുന്നതുവരെ സ്ഥലത്ത് ഉണ്ടാകണം.

Advertisment