പത്തനംതിട്ട: നഗരത്തിൽ കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കു നേരെ അതിക്രമം. കണ്ടക്ടറെ കയറിപ്പിടിച്ച വയോധികനെ കെഎസ്ആർടിസി പിടികൂടി. ഇലന്തൂര്‍ പൂക്കോട് സ്വദേശി കോശി (75) ആണ് പിടിയിലായത്.
യാത്രക്കാർ ചോദ്യം ചെയ്തതോടെ ഇയാൾ ഓടുന്ന ബസ്സിൽ നിന്ന് ചാടിയിറങ്ങി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നു പിടികൂടുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ ചെങ്ങന്നൂര്‍- പത്തനംതിട്ട കെഎസ്ആർടിസി ബസിലാണ് സംഭവം.