കുമ്പളത്താമൺ പ്രദേശത്തെ ഭീതിയിലാഴ്ത്തി കടുവയുടെ രാത്രി സഞ്ചാരം

ക​ഴി​ഞ്ഞ ദി​വ​സം റാ​ന്നി​യി​ല്‍ നി​ന്നെ​ത്തി​യ വ​ന​പാ​ല​ക സം​ഘ​മാ​ണ് കൂ​ടി​നു സ​മീ​പം ക​ടു​വ​യു​ടെ ചി​ത്രം ക​ണ്ടെ​ത്തു​ക​യും ഈ ​മേ​ഖ​ല​യി​ല്‍ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത​ത്

New Update
tiger

റാ​ന്നി: കുമ്പളത്താമൺ പ്രദേശത്തെ ഭീതിയിലാഴ്ത്തിയ ക​ടു​വ​യെ കൂ​ട്ടി​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ വി​ജ​യി​ച്ചി​ല്ല.

Advertisment

വ​ട​ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ര്‍​ഡി​ല്‍ കു​മ്പ​ള​ത്താ​മ​ണ്‍ സ്വ​ദേ​ശി റി​സ​ണ്‍ ചാ​ക്കോ​യു​ടെ ഫാ​മി​ല്‍ കയറി പോ​ത്തി​നെ ക​ടു​വ ആ​ക്ര​മി​ച്ചു കൊ​ന്നി​രു​ന്നു.

പോ​ത്തി​ന്‍റെ ക​ഴു​ത്തി​ല്‍ ക​ണ്ട ആ​ഴ​ത്തി​ലു​ള്ള മു​റി​വി​നു പു​റ​മേ ക​ടി​യേ​റ്റ പാ​ടു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.

 രാ​ത്രി​യി​ല്‍ ക​ടു​വ എ​ത്തി ച​ത്ത പോ​ത്തി​ന്‍റെ മാം​സഭാ​ഗ​ങ്ങ​ള്‍ ഭ​ക്ഷി​ക്കു​കകൂ​ടി ചെ​യ്ത​തോ​ടെ പി​ന്നീ​ട് ഇ​വ​ര്‍ സ്ഥാ​പി​ച്ച കാ​മ​റ​യി​ല്‍ ക​ടു​വ​യു​ടെ ചി​ത്രം ല​ഭി​ക്കു​ക​യും ചെ​യ്തു.

ക​ടു​വ​യെ​ന്നു സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ കൂ​ട് സ്ഥാ​പി​ച്ചെ​ങ്കി​ലും ക​ടു​വ ഇ​തേ​വ​രെ കൂ​ട്ടി​ല്‍ ക​യ​റി​യി​ല്ല. അ​തേ​സ​മ​യം, ക​ടു​വ കൂ​ടി​നു ചു​റ്റും നീ​ങ്ങു​ന്ന​താ​യും കാ​മ​റ​യി​ല്‍ ക​ണ്ടെ​ത്തി.

ക​ടു​വ കൊ​ല​പ്പെ​ടു​ത്തി​യ പോ​ത്തി​നെ മാ​റ്റാ​ത്ത​തു​മൂ​ലം ഇ​തു വീ​ണ്ടും അ​വി​ടെ എ​ത്തി​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ടു​വ വീ​ണ്ടും ഭ​ക്ഷി​ക്കാ​നെ​ത്തു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് പോ​ത്തി​ന്‍റെ ജഡം വ​ന​പാ​ല​ക​ര്‍ മാ​റ്റാ​തി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം റാ​ന്നി​യി​ല്‍ നി​ന്നെ​ത്തി​യ വ​ന​പാ​ല​ക സം​ഘ​മാ​ണ് കൂ​ടി​നു സ​മീ​പം ക​ടു​വ​യു​ടെ ചി​ത്രം ക​ണ്ടെ​ത്തു​ക​യും ഈ ​മേ​ഖ​ല​യി​ല്‍ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത​ത്.

Advertisment