മാവേലിക്കര: ഇന്‍ഫാം മാവേലിക്കര കാര്‍ഷികജില്ലയില്‍ സംഘടനയുടെ ശാക്തീകരണത്തെക്കുറിച്ചുള്ള ശക്തിപ്പെടുത്താനുള്ള കര്‍മ പദ്ധതികള്‍ ആവിഷ്‌കരിക്കും. കാര്‍ഷിക ജില്ലാ പ്രസിഡന്റ് സഞ്ജീവ് എബ്രഹാമും കാര്‍ഷിക ജില്ലാ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് പ്ലാവറക്കുന്നിലും ചേര്‍ന്നാണു 2025-26 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചത്.
നിലവിലുള്ള മെമ്പര്‍ഷിപ്പ് മൂന്നിരട്ടിയാക്കും, കര്‍ഷകര്‍ക്കാവശ്യമായ വിള ഇന്‍ഷ്വറന്‍സും ക്ഷേമനിധി പ്രവര്‍ത്തനങ്ങളും നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തും, മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കാര്‍ഷിക പദ്ധതികള്‍ കൃഷിഭവന്‍ വഴിയും ഗ്രാമസഭകള്‍ വഴിയും എത്തിക്കാനുള്ള ക്രമീകരണം തുടങ്ങിയ പദ്ധതികള്‍ സഞ്ജീവ് എബ്രഹാം അവതിരിപ്പിച്ചു.
/sathyam/media/media_files/2025/03/02/7SOYOzekodKyCYwcS2ts.jpg)
കാര്‍ഷികജില്ലയെ ശക്തിപ്പെടുത്താനുള്ള കര്‍മ പദ്ധതികള്‍ ആവിഷ്‌കരിക്കും, കര്‍ഷകരുടെ പുരയിടത്തിലെ മണ്ണുപരിശോധനയ്ക്കും വിളകളുടെ മാര്‍ക്കറ്റിംഗിനും സഹായിക്കും.
കൃഷി ഓഫീസര്‍മാരുമായി ബന്ധപ്പെട്ട് താലൂക്കുകള്‍ കേന്ദ്രീകരിച്ചു പരിശീലന ക്ലാസുകള്‍ നടത്തും വിത്തും വളവും എത്തിച്ചു നല്‍കാനുള്ള ക്രമീകരണം നടത്തും.വിലകള്‍ സംഭരിക്കാനും സംസ്‌കരിക്കുന്നതിനും വിപണിയിലെത്തിക്കുന്നതിനും ചേതനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും.
/sathyam/media/media_files/2025/03/02/xWyHj7fgcuHZkcwgizUe.jpg)
അഗ്രോമാര്‍ട്ട് വഴി കര്‍ഷകര്‍ക്കു പരിശീലനം നല്‍കും. ഓണാട്ടുകര കേന്ദ്രീകരിച്ച് എള്ളുകൃഷി നടത്തുന്നതും സംഭരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നല്‍കും.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ലഭ്യാക്കുന്ന പാക്കേജുകളും സ്‌കീമുകളും കര്‍ഷകര്‍ക്ക് ലഭ്യമാക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തും.ലീഗല്‍ അഡ്വൈസറി കമ്മിറ്റി രൂപീകരിച്ചു കര്‍ഷകര്‍ക്കുവേണ്ട നിയമോപദേശങ്ങള്‍ നല്‍കും.
/sathyam/media/media_files/2025/03/02/ZIai6SiuftwvWkSr4jFH.jpg)
കിസാന്‍ കാര്‍ഡ് പോലുള്ള ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്കെത്തിക്കാന്‍ ശ്രമിക്കും. ത്രിതല പഞ്ചായത്തുമായി ബന്ധപ്പെട്ടു
കര്‍ഷകര്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കര്‍ഷകരിലേക്കെത്തിക്കാനുള്ള നടപടികള്‍ നടത്തും. കര്‍ഷകര്‍ക്കും കര്‍ഷകരുടെ മക്കള്‍ക്കും വീര്‍ കിസാന്‍, കിസാന്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്‍കും.
പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാനുള്ള ബോധവത്കരണ ക്ലാസുകള്‍ നടത്തും. കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി എഫ്എമ്മുമായി ബന്ധപ്പെട്ടു കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കും.
/sathyam/media/media_files/2025/03/02/5aONax6r3U5oXmAsImVY.jpg)
കൃഷി മേഖലയിലെ പ്രഗത്ഭരെ എത്തിച്ച് എഫ്എം റേഡിയോയിലൂടെ കര്‍ഷകര്‍ക്ക് അറിവു നല്‍കും. കേരള ലേബര്‍ മൂവ്‌മെന്റ് പോലുള്ള സംഘടനകളുമായി ചേര്‍ന്ന് കര്‍ഷക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള ക്രമീകരണം എന്നീ കര്‍ഷക ക്ഷേമ പദ്ധതികള്‍ ഫാ. ഫ്രാന്‍സിസ് പ്ലാവറക്കുന്നിലും അവതരിപ്പിച്ചു.