New Update
/sathyam/media/media_files/2025/07/15/arrest-2025-07-15-21-30-49.jpg)
പത്തനംതിട്ട: പത്തനംതിട്ടയിൽ വഴിയാത്രക്കാരെ ആക്രമിച്ച് മൊബൈലും പണവും കവർച്ച ചെയ്ത കേസിൽ ഒന്നാം പ്രതിയെ പത്തനംതിട്ട പൊലീസ് പിടികൂടി.
Advertisment
വലഞ്ചുഴി സ്വദേശി 37 വയസ്സുകാരനായ അക്ബർ ഖാൻ ആണ് പിടിയിലായത്.
കഴിഞ്ഞദിവസം രാത്രി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വെച്ച് മൂന്ന് പേർ ചേർന്ന് യാത്രക്കാരനെ കൊള്ളയടിക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റ് രണ്ടു പ്രതികൾക്കായി അന്വേഷണം നടക്കുന്നു. ഇരുപത്തിയേഴായിരം രൂപ വില വരുന്ന മൊബൈൽ ഫോണും 1500 രൂപയും ആണ് കവർച്ച ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us