നവജാതശിശു സുരക്ഷാ വാരാചരണത്തിന്റെയും ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് അവബോധ വാരാചരണത്തിന്റെയും സംയുക്ത പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നടന്നു

New Update
thiruvalla thaluk hospital

തിരുവല്ല: നവജാതശിശു സുരക്ഷാ വാരാചരണത്തിന്റെയും ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് അവബോധ വാരാചരണത്തിന്റെയും സംയുക്ത ജില്ലാതല ഉദ്ഘാടനം തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി നിര്‍വഹിച്ചു. 

Advertisment

ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെല്‍സണ്‍ അധ്യക്ഷനായി.  ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍ പ്രതിജ്ഞ ചൊല്ലി. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. കെ കെ ശ്യാംകുമാര്‍ വാരാചരണ സന്ദേശം നല്‍കി. 

ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എസ് സേതുലക്ഷ്മി, മൈക്രോബയോളജിസ്റ്റ് ലക്ഷ്മി ബലരാമന്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. 

ഡോ. മഞ്ജു എബ്രഹാം നയിച്ച പ്രശ്‌നോത്തരിയില്‍ വിജയികളായ ടീമുകള്‍ക്ക് ജില്ലാ പോഗ്രാം മാനേജര്‍  പുരസ്‌കാരം വിതരണം ചെയ്തു. 

ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജീവന്‍, ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ ബിജു ഫ്രാന്‍സിസ്, എം പി ബിജു കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എസ് സജിത്ത്, ഡിപിഎച്ച്എന്‍ സി എ അനിലകുമാരി എന്നിവര്‍  പങ്കെടുത്തു.

Advertisment