New Update
/sathyam/media/media_files/bFgjrPPwMw4DumHqJACW.jpg)
ഓണം പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. 31 വരെ പൂജകള്‍ ഉണ്ടാകും. ഇന്ന് നട തുറന്ന ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ പച്ചക്കറി അരിഞ്ഞ് ഉത്രാട സദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തും. മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരിയുടെ വകയാണ് ഉത്രാട സദ്യ.
Advertisment
29 ന് ദേവസ്വം ജീവനക്കാരുടെ വകയായി തിരുവോണ സദ്യ വിളമ്പും. 30 ന് പൊലീസും 31 ന് മാളികപ്പുറം മേല്‍ശാന്തിയും ഓണസദ്യ ഒരുക്കും. ദര്‍ശനത്തിന് എത്തുന്ന എല്ലാ ഭക്തര്‍ക്കും ഓണസദ്യ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഓണം പൂജകള്‍ പൂര്‍ത്തിയാക്കി 31 ന് രാത്രി 10 ന് ശബരിമല നട അടയ്ക്കും.