/sathyam/media/media_files/bbi8tBCZuXsiJFtmK6RV.jpg)
പത്തനംതിട്ട: രണ്ടാം ദിവസവും സർവീസുമായി മുന്നോട്ട് പോകാൻ റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് തുടങ്ങിയ റോബിൻ ബസ് തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് വെച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയത്.
മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പു​മാ​യി ഏ​റ്റു​മു​ട്ട​ല്‍ പ്ര​ഖ്യാ​പി​ച്ച് ഏ​റെ ശ്ര​ദ്ധ നേ​ടി​യ പ​ത്ത​നം​തി​ട്ട- കോ​യ​മ്പ​ത്തൂ​ർ റോ​ബി​ൻ ബ​സിന് ഇന്നലെ​​ കോ​യ​മ്പ​ത്തൂ​രി​ലേ​ക്കു​ള്ള സ​ര്‍വി​സ് തു​ട​ങ്ങി മി​നി​റ്റു​ക​ൾ​ക്ക​കം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ പി​ഴ ചു​മ​ത്തി. ബ​സ്​ ക​ട​ന്നു​പോ​യ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്​ ജി​ല്ല​ക​ളി​ൽ ത​ട​ഞ്ഞ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ശേ​ഷം വി​ട്ട​യ​ച്ചു. ബ​സി​ൽ നി​റ​യെ യാ​​​ത്ര​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു.