/sathyam/media/media_files/2025/10/16/yajnja-vilambaram-2025-10-16-22-35-43.jpg)
പത്തനംതിട്ട: തിരുവല്ല ശ്രീവല്ലഭപുരിയിലെ ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ 2025 ഡിസംബർ 18 മുതൽ 25 വരെ നടക്കുന്ന സത്രസ്മൃതി ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് മുന്നോടിയായി 999 മലദൈവങ്ങളെ പ്രീതിപ്പെടുത്തുന്ന അനുഷ്ഠാനങ്ങൾ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നിന്നും ആരംഭിച്ചു.
ആദി ദ്രാവിഡ നാഗ ഗോത്ര കൗള ആചാര ശാസ്ത്ര വിധി പ്രകാരം ദേശം ഉണർത്തി മലകളുടെ അനുഗ്രഹത്തിന് വേണ്ടി താംബൂലം സമർപ്പിച്ചു ഊരാളി മല വിളിച്ച് ചൊല്ലി.
യജ്ഞവിളംബരത്തിന്റെ ഭാഗമായി തിരുവല്ല ശ്രീവല്ലഭപുരിയിൽ നിന്നും നൂറോളം യജ്ഞനിർവ്വഹണ ഭാരവാഹികൾ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ എത്തി അടുക്കാചാരം സമർപ്പിച്ചു.
തുടർന്ന് ശ്രീവല്ലഭപുരിയിലെ ഭക്തജനങ്ങൾ സത്രസ്മൃതി യജ്ഞവിളംബരം നടത്തി. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം) സെക്രട്ടറി സലിംകുമാർ കല്ലേലി ഉദ്ഘാടനം ചെയ്തു.
കാവ് പിആർഒ ജയൻ കോന്നി സ്വാഗതം പറഞ്ഞു. തിരുവല്ല ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്ര സത്രസ്മൃതി യജ്ഞത്തിന്റെ ചെയർമാൻ ആർ. ജയകുമാർ, ജനറൽ കൺവീനർ ശ്രീകുമാർ ചെമ്പോലിൽ, പ്രസിഡന്റ് ആർ പി ശ്രീകുമാർ, സെക്രട്ടറി ശ്രീകുമാർ കോങ്ങാട്ട്, ട്രഷറർ ജിതീഷ് കുമാർ, മാധ്യമ പ്രവർത്തകൻ കെ ആർ കെ പ്രദീപ് എന്നിവർ സംസാരിച്ചു.