കോന്നി കല്ലേലിക്കാവില്‍ 'മണ്ഡല-മകരവിളക്ക് ' മഹോത്സവം നവംബർ 17 മുതൽ 2026 ജനുവരി 14 വരെ

ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാരാനുഷ്‌ഠാനങ്ങൾ പിൻതുടർന്നു വരുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ നൂറ്റാണ്ടുകളായി ആചരിച്ചുവരുന്ന മണ്ഡല-മകരവിളക്ക് മഹോത്സവം സത്യവും ധർമ്മവും നീതിയും കാത്തു സംരക്ഷിക്കുന്ന കൗള ശാസ്ത്ര വിധി പ്രകാരം ആണ് ആചാരിക്കുന്നത്.

New Update
kalleli kavu mandala maholsavam

കോന്നി: മണ്ഡല മകര വിളക്ക് മഹോത്സവത്തിന് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം) ഒരുങ്ങി. ക്ഷേത്രങ്ങളില്‍ 41 ദിവസം നടക്കുന്ന ചിറപ്പ് മഹോത്സവം കല്ലേലി കാവില്‍ ശബരിമലയിലെ മകര വിളക്ക് ദിനം വരെ 60 ദിന രാത്രികളിലും മണ്ഡല മകര വിളക്ക് മഹോത്സവമായി കൊണ്ടാടും .

Advertisment

999 മലയാചാര പ്രകാരം നൂറ്റാണ്ടുകളായി നടന്നു വരുന്ന വെള്ളം കുടി നിവേദ്യം, ആഴിപൂജ, കുംഭപ്പാട്ട്, ഭാരതക്കളി, തലയാട്ടം കളി, കമ്പ് കളി, പാട്ടും കളിയും എന്നിവ മകരം ഏഴിന് രാത്രി യാമങ്ങളിൽ നടക്കും.

999 മലകളുടെ മൂലസ്ഥാനമാണ് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് .999 മലകളുടെ അധിപനാണ് കല്ലേലി ഊരാളി അപ്പൂപ്പന്‍.  ഇതിനാൽ മകര വിളക്ക് വരെ 41 തൃപ്പടി പൂജയും നടക്കും.

ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാരാനുഷ്‌ഠാനങ്ങൾ പിൻതുടർന്നു വരുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ നൂറ്റാണ്ടുകളായി ആചരിച്ചുവരുന്ന മണ്ഡല-മകരവിളക്ക് മഹോത്സവം സത്യവും ധർമ്മവും നീതിയും കാത്തു സംരക്ഷിക്കുന്ന കൗള ശാസ്ത്ര വിധി പ്രകാരം ആണ് ആചാരിക്കുന്നത്.

മണ്ഡല മകര വിളക്ക് മഹോത്സവത്തിന്‍റെ വിളംബര നോട്ടീസ് ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാര്‍ പ്രകാശനം ചെയ്തു. കാവ് സെക്രട്ടറി സലിം കുമാര്‍ കല്ലേലി അധ്യക്ഷത വഹിച്ചു. പി ആര്‍ ഒ ജയന്‍ കോന്നി സ്വാഗതം പറഞ്ഞു, അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ സാബു കുറുംബകര നന്ദി രേഖപ്പെടുത്തി. 

ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി ദക്ഷിണ സമർപ്പണം, ഗണപതി ഒരുക്ക്, താംബൂല സമർപ്പണം, പട്ട്, പൂമാല സമർപ്പണം, പ്രഭാത പൂജ, ഊട്ട് പൂജ, പടിവിളക്ക്, ആറ്റുവിളക്ക്, കളരി വിളക്ക്, മനവിളക്ക്, നടവിളക്ക്, ഉപസ്വരൂപ വിളക്ക്, ദീപാരാധന, ദീപക്കാഴ്ച്ച, പായസ നിവേദ്യം, അന്നദാനം, മലയ്ക്ക് പടേനി, ആനയൂട്ട്, വാനരയൂട്ട്, മീനൂട്ട്, പൊങ്കാല, നെൽപ്പറ, നാണയപ്പറ, മഞ്ഞൾപ്പറ, അൻപൊലി, ഉടയാട ചാർത്തൽ, പുഷ്‌പാലങ്കാരം, ചെണ്ടമേളം, കമ്പം , താംബൂലം (മുറുക്കാൻ) വട്ടിയൊരുക്ക്, കരിക്ക്, വിത്ത്, പൂജാദ്രവ്യങ്ങൾ, മണി, നിലവിളക്ക്, മുത്തുക്കുട സമർപ്പണം, കോഴി ഉഴിച്ചിൽ, നിത്യഅന്നദാനം, മലയ്ക്ക് പടേനി, മലക്കൊടി പൂജ, മലവില്ല് പൂജ, തൃപ്പടി പൂജ, വെള്ളംകുടി നിവേദ്യം, ആഴിപൂജ, നിത്യപൂജ, നവാഭിഷേകം, 41 തൃപ്പടിപൂജ, ഉപസ്വരൂപ പൂജകൾ എന്നിവ വിശേഷാല്‍ വഴിപാടുകളായി  നിത്യവും നടക്കും.

24 മണിക്കൂറും അന്നദാനം നടന്നു വരുന്നു. വാനര ഊട്ടും മീനൂട്ടും പ്രകൃതി സംരക്ഷണ പൂജകളായ ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ എന്നിവയോടെ മണ്ഡല മകര വിളക്ക് മഹോത്സവം സമർപ്പിക്കും.

പഴമ നിലനിര്‍ത്തി പൂര്‍വ്വികരുടെ ആചാര അനുഷ്ടാനങ്ങള്‍ അണുവിടതെറ്റാതെ കാത്തു സംരക്ഷിച്ചു മാനവ കുലത്തിനും പ്രകൃതിയ്ക്കും വേണ്ടി ആണ് കല്ലേലിക്കാവ് നിലകൊള്ളുന്നത്  എന്ന് കാവ് പ്രസിഡന്‍റ് അഡ്വ സി വി ശാന്തകുമാര്‍ പറഞ്ഞു .

Advertisment