Advertisment

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
108 ambulance pathanamthitta

ആംബുലൻസ് പൈലറ്റ് അരുൺ ബാല, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ധന്യ സി.കെ എന്നിവർ

പത്തനംതിട്ട: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം. കോന്നി കൊക്കാത്തോട് കാട്ടാത്തി ഗിരിജൻ കോളനിയിലെ ബീന (23) ആണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. 

Advertisment

പ്രസവവേദന അനുഭവപ്പെട്ട ബീനയെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ട്രൈബൽ പ്രൊമോട്ടർ 108 ആംബുലൻസ് കൺട്രോൾ റൂമിലേക്ക് ബന്ധപ്പെടുകയായിരുന്നു.  തുടർന്ന് കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കോന്നി മെഡിക്കൽ കോളേജിലെ കനിവ് 108 ആംബുലൻസിനു കൈമാറി. 

ഉടൻ ആംബുലൻസ് പൈലറ്റ് അരുൺ ബാല, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ധന്യ സി.കെ എന്നിവർ കോളനിയിൽ എത്തി ബീനയുമായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് തിരിച്ചു.  

ആംബുലൻസ് അരുവാപ്പുലം എത്തിയപ്പോൾ ബീനയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന്  എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ധന്യയുടെ പരിചരണത്തിൽ ഒന്നരയോടെ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. 

തുടർന്ന് ധന്യ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമശുസ്രൂഷ നൽകി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് അരുൺ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

 

Advertisment