ഇരവിപേരൂർ പഞ്ചായത്തിലെ കൃഷിഭവന്റെ മികച്ച കർഷകനായി മാത്യു ഈപ്പനെ തെരഞ്ഞെടുത്തു

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
mathew eppen
Advertisment
തിരുവല്ല: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഇരവിപേരൂർ പഞ്ചായത്ത് കൃഷിഭവന്റെ മികച്ച കർഷകനായി ഇരവിപേരൂർ മറ്റത്ത് മാത്യു ഈപ്പനെ തെരഞ്ഞെടുത്തു. വിവിധ ഇനങ്ങളിലായ കൃഷികളുടെയും മറ്റ് സമ്മിശ്രകാർഷിക വിളകളുടെയും മത്സ്യ- വളർത്തു പക്ഷി- മൃഗാദികളുടെ പരിചരണത്തിന്റെയും വിപണത്തിന്റെയും ഉൽപാദനരംഗത്തെ മികവിനാണ് ഈ പുരസ്കാരം.
വള്ളംകുളം ഗ്രാമ വികസന കേന്ദ്രത്തിൽ നടന്ന സമ്മേളനത്തിൽ ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി ശശിധരൻ പിള്ള പുരസ്കാരം സമ്മാനിച്ചു. ഇരവിപേരൂർ മറ്റത്ത് കുടുംബാംഗമാണ്.
Advertisment