പത്തനംതിട്ട: തടിയൂര്‍ എന്‍എസ്എസ് സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന പത്തനംതിട്ട ജില്ലാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തില്‍ ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ തടിയൂര്‍ ഹോക്കി ടീം 3 - 0 എന്ന സ്കോറില്‍ മലയാലപ്പുഴ ടീമിനെ പരാജയപ്പെടുത്തി ജേതാക്കളായി. സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ പത്തനംതിട്ട ഹോക്കി ടീമിനെ 1 - 0 സ്കോറിന് പരാജയപ്പെടുത്തി തടിയൂര്‍ ടീം വിജയികളായി.
പത്തനംതിട്ട ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും നേതൃത്വത്തിൽ 2023 ഏപ്രില്‍ മുതൽ പരിശീലനം നൽകിയ തടിയൂരെ കുട്ടികളാണ് പത്തനംതിട്ട ജില്ലാ ജൂനിയര്‍ ബോയ്സ്, സബ് ജൂനിയര്‍ ഗേള്‍സ് ചാമ്പ്യൻഷിപ്പിൽ ജേതാക്കൾ ആയത്.
അവധിക്കാല പരിശീലനത്തിന് മുൻകൈ എടുത്ത ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു, സെക്രട്ടറി ആര്‍. പ്രസന്ന കുമാര്‍ എന്നിവരുടെ പിന്തുണ കുട്ടികള്‍ക്ക് വിജയം നേടാന്‍ സഹായമായി.
തടിയൂർ സ്കൂൾ മൈതനത്ത് ഹോക്കി കോച്ച് അഖിൽ വിനോദ്, കായിക അദ്ധ്യാപകൻ ജി. ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. സംസ്ഥാന ഹോക്കി അസോസിയേഷൻ പ്രതിനിധി എസ്.ഷീന, ജില്ലാ ഹോക്കി അസോസിയേഷൻ സെക്രട്ടറി അമൃത് സോമരാജ് എന്നിവരും പൂർണ പിന്തുണയുമായി കൂടെ ഉണ്ട്.