Advertisment

തിരുവല്ലയിലെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ സൗജന്യ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

New Update
asap thiruvalla

തിരുവല്ല: കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍, അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ് എന്നീ കോഴ്സുകള്‍ സൗജന്യമായി പഠിക്കുന്നതിനു ഇപ്പോള്‍ അപേക്ഷിക്കാം. 

Advertisment

18 - 45 വയസ്സ് ആണ് പ്രായപരിധി. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര ഏജന്‍സിയായ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

 ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍: കുന്നന്താനം സ്‌കില്‍ പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക  ഇലക്ട്രിക്ക് വെഹിക്കിള്‍ സെന്ററില്‍ വെച്ചാണ് സൗജന്യ പരിശീലനം നല്‍കുന്നത്. 50% സീറ്റുകള്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. 270 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ എസ്എസ്എല്‍സി പാസായവര്‍ക്ക് പങ്കെടുക്കാം. 

 അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്: 450 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ എസ്എസ്എല്‍സി പാസായവര്‍ക്ക് പങ്കെടുക്കാം. പരിശീലനത്തില്‍ പങ്കെടുക്കാനായി ആധാര്‍ കാര്‍ഡ് മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷം, തിരുവല്ല മല്ലപ്പള്ളി റോഡില്‍ സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സന്ദര്‍ശിച്ചു അഡ്മിഷന്‍ എടുക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് : 7994497989,6235732523.

Advertisment