പ്രകൃതി ദുരന്തം ബാക്കിവെച്ച വയനാട് ഭൂമിയിൽ കാരുണ്യ സ്പർശമായി ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ച്

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
belivers eastern church

തിരുവല്ല: ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് തീരാ വേദനയിൽ കഴിയുന്ന വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുവാൻ ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ച്.

Advertisment

വയനാട്ടില്‍ പ്രകൃതി ദുരന്തം ഉണ്ടായതിന്  ശേഷം മണിക്കൂറുകൾക്കുള്ളിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ വൈദ്യ സംഘത്തിന്റെ നേതൃത്വത്തില്‍ സേവനവും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിയിരുന്നു. 

രക്ഷാ പ്രവർത്തനം നടത്തുന്നവർക്കും സർക്കാർ സംവിധാനങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും അടിയന്തിരമായി ചെയ്യണമെന്ന് സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ ഡോ.സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു.

belivers eastern church-2

ബിഷപ്പ് മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പയുടെ നിർദ്ദേശത്തെ തുടർന്ന്  കേരളത്തിലെ എല്ലാ ഇടവകകളിലും ആഗസ്റ്റ് 4ന് വിശുദ്ധ കുർബാന മധ്യേ വയനാടിന് വേണ്ടിയുള്ള സമൂഹ പ്രാർത്ഥന നടക്കും.

അതോടൊപ്പം അവരുടെ പുനരധിവാസത്തിനും മുൻപോട്ടുള്ള ജീവിതത്തിനും ആശ്വാസമാകുവാൻ പ്രത്യേക സ്തോത്രകാഴ്ച സമാഹരിക്കും.സമാഹരിക്കുന്ന തുക നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനാണ് തീരുമാനം.
 
നിരണം  സെന്റ്  തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഇടവകയിൽ വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ സമൂഹ പ്രാർത്ഥനയ്ക്ക് നേതൃത്വം  നല്കും.

Advertisment