സ്വാതന്ത്ര്യദിന ആഘോഷത്തിൻ്റെ ഭാഗമായി നാരങ്ങാനം സാവിയോ ഇംഗ്ലീഷ് സ്കൂൾ നല്ലപാഠം യൂണിറ്റും പത്തനംതിട്ട ജില്ലാ ഒളിംപിക് അസോസിയേഷനും ചേർന്ന് ഇലന്തൂർ ഗാന്ധി മണ്ഡപം സന്ദർശിച്ചു

New Update
savio english school

ഇലന്തൂര്‍: സ്വാതന്ത്ര്യദിന ആഘോഷത്തിൻ്റെ ഭാഗമായി നാരങ്ങാനം സാവിയോ ഇംഗ്ലീഷ് സ്കൂൾ നല്ലപാഠം യൂണിറ്റും പത്തനംതിട്ട ജില്ലാ ഒളിംപിക് അസോസിയേഷനും ചേർന്ന് ഇലന്തൂർ ഗാന്ധി മണ്ഡപം സന്ദർശിച്ചു.

Advertisment

വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ദീപ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഇലന്തൂർ ഗ്രാമപഞ്ചായത്ത് 11 -ാം വാർഡ് മെമ്പർ കെ.പി മുകുന്ദൻ, ജില്ല ഒളിംപിക് സെക്രട്ടറി ആർ പ്രസന്നകുമാർ, അധ്യാപകരായ മിനി ചെറിയാൻ, വനജകുമരി തുടങ്ങിയവർ പ്രസംഗിച്ചു. നല്ലപാഠം വിദ്യാർത്ഥി പ്രതിനിധി ജോവാൻ ആൻ സൈജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Advertisment