കോന്നി കല്ലേലികാവിൽ തിരുവോണത്തെ വരവേറ്റ് ഉത്രാടപ്പൂയൽ കൊണ്ടാടി

തഴുതാമ പായ വിരിച്ചു നാക്കില നീട്ടിയിട്ട് അന്നവും തൊടു കറികളും വെള്ളവും കലശവും ഇളനീരും വെച്ചു ഊരാളി മല വിളിച്ചു ഉണർത്തി ദേശത്തേക്ക് ദീപം കാണിച്ചു ആരതി ഉഴിഞ്ഞ് ഉത്രാടപ്പൂയൽ സമർപ്പിച്ചു.

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
uthrada pooyal

കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചപ്പോള്‍

കോന്നി: നൂറ്റാണ്ടുകളായി ദ്രാവിഡ ജനത ആചാരിക്കുന്ന തിരുവോണത്തെ വരവേറ്റ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു. സർവ്വ ചരാചാരങ്ങൾക്കും അന്നം നൽകി ഉണർത്തിച്ച് തിരുവോണ വരവറിയിച്ചു.

Advertisment

തഴുതാമ പായ വിരിച്ചു നാക്കില നീട്ടിയിട്ട് അന്നവും തൊടു കറികളും വെള്ളവും കലശവും ഇളനീരും വെച്ചു ഊരാളി മല വിളിച്ചു ഉണർത്തി ദേശത്തേക്ക് ദീപം കാണിച്ചു ആരതി ഉഴിഞ്ഞ് ഉത്രാടപ്പൂയൽ സമർപ്പിച്ചു.

കാവ് മുഖ്യ ഊരാളി ഭാസ്കരൻ പൂജകൾക്ക് നേതൃത്വം നൽകി. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ, സെക്രട്ടറി സലിം കുമാർ കല്ലേലി, കാവ് ശില്പി ഷാജി സ്വാമി നാഥൻ, പി ആർ ഒ ജയൻ കോന്നി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Advertisment