പത്തനംതിട്ട: ശബരി വിമാനത്താവളത്തിനായി കൊടുമണ്ണിലെ പ്ലാൻ്റേഷൻ റവന്യൂ ഭൂമി സാമൂഹികാഘാത പഠനത്തിനായി ഉപയോഗപ്പെടുത്തണമെന്നും പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്നും ഒമാൻ പ്രവാസികളുടെ ഓൺലൈൻ കൂട്ടായ്മ ആവശ്യപ്പെട്ടു.
വിമാനത്താവളം സാധ്യമായാൽ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ കൊല്ലം കോട്ടയം എന്നീ ജില്ലകളിലെ യാത്രക്കാർക്ക് യാത്രാദുരിതം കുറയ്ക്കാൻ കഴിയും.
കൊടുമൺ ശബരിമല വിമാനത്താവളമായി ബന്ധപ്പെട്ട ചർച്ചകളും അതിനെ കുറിച്ചുള്ള കാര്യങ്ങളും സംസാരിക്കുകയുണ്ടായി. അതിനു മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ കോഡിനേറ്ററായി ലിയോ ജോർജ് തിരഞ്ഞെടുത്തു.
കോകോഡിനേറ്റർ ആയിട്ട് റെജി ഇടികുള, ബാബു ഫിലിപ്പ് എന്നിവരെ തിരഞ്ഞെടുത്തു. ഈ എയർപോർട്ട് വന്നാൽ ഇടുക്കി പത്തനംതിട്ട ആലപ്പുഴ കൊല്ലം കോട്ടയം എന്നീ ജില്ലകളിലെ യാത്രക്കാർക്ക് യാത്രാദുരിതം കുറയ്ക്കുവാനായിട്ട് സാധിക്കും.
കൊടുമണ്ണിൽ നിന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ പമ്പയിൽ എത്തിച്ചേരാം. കൂടാതെ ചെങ്ങന്നൂർ - പമ്പാ റെയിൽവേ പദ്ധതി ഇതിന് സമാന്തര പ്രദേശത്തുകൂടിയാണ് കടന്നു പോകുന്നത്.
പത്തനംതിട്ട, കൊല്ലം ജില്ലകളുടെ അതിർത്തി പങ്കിടുന്ന കുമളി, കമ്പം തേനി, തെങ്കാശി എന്നിവിടങ്ങളിലുള്ള ജനങ്ങൾക്കും സൗകര്യപ്രദമാണ്.
ഇത്തരത്തിൽ എല്ലാ വിധ അനുകൂല സാഹചര്യങ്ങളും നിലനിൽക്കുന്ന സ്ഥലത്ത് സർക്കാരിന് ഒരു ബുദ്ധിമുട്ടും വരാത്ത രീതിയിൽ നടപ്പാക്കുന്നതിന് എല്ലാവിധ സാമ്പത്തിക സഹായങ്ങളും പ്രവാസി കൂട്ടായ്മ ഉറപ്പു നൽകി.
കോ- ഓർഡിനേറ്റർ റെജി ഇടികുള, ബാബു ഫിലിപ്പ്, സജ്ഞു തുവയൂർ, ശ്രീനാഥ്, റെജി സാമുവൽ, പ്രകാശ് തറയിൽ, സജി എബ്രഹാം തറയിൽ മോളേത്ത്, രാജി വെള്ളുക്കാട്ട്, ശ്രീകണ്ഠൻ പറക്കോട് എന്നിവർ പ്രസംഗിച്ചു.