വൃശ്ചികത്തിലെ ആയില്യത്തോടനുബന്ധിച്ച് കല്ലേലി കാവിൽ ആയില്യം പൂജ സമർപ്പിച്ചു

New Update
kalleli kavu aayillyam pooja

പത്തനംതിട്ട: വൃശ്ചികത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മൂല സ്ഥാനത്തുള്ള നാഗ രാജ നാഗ യക്ഷിയമ്മ നടയിൽ നാഗ പൂജകൾ സമർപ്പിച്ചു.മണ്ണിൽ നിന്നും വന്ന സകല ഉരഗ വർഗ്ഗത്തിനും പൂജകൾ അർപ്പിച്ചു.

Advertisment

അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന ശേഷനാഗം (അനന്തന്‍), വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവരുടെ നാമത്തിൽ മഞ്ഞൾ നീരാട്ട്, കരിക്ക് അഭിഷേകം, പാലഭിഷേകം, നാഗപാട്ട് എന്നിവ സമർപ്പിച്ചു. പൂജകൾക്ക് വിനീത് ഊരാളി കാർമ്മികത്വം വഹിച്ചു.

Advertisment