പത്തനംതിട്ട: എ ഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണമെങ്കില്‍ കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്ന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ഗോവിന്ദ് ആവശ്യപ്പെട്ടു.
മലയാലപ്പുഴയിലെ നവീന്‍ ബാബുവിന്‍റെ മരണത്തിന്‍റെ ദുരൂഹതകള്‍ കണ്ടെത്തി ഉത്തരവാദികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനധികൃത സ്വത്ത് സമ്പാദനം ഇ ഡി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എന്‍ പി പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബിജു ഗോവിന്ദ്.
ജില്ലാ പ്രസിഡന്‍റ് എം എന്‍ ശിവദാസിന്‍റെ അധ്യക്ഷതയില്‍ കൂടിയ ധര്‍ണ്ണയില്‍ എന്‍ പി പി സംസ്ഥാന വൈസ് പ്രസിഡന്‍റ് മുരളിദാസ് സാഗര്‍ സമരപ്രഖ്യാപനം നിര്‍വഹിച്ചു.
കേരളത്തിന്‍റെ ഇടതു സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള പോലീസിന്‍റെ അന്വേഷണത്തില്‍ നവീന്‍ ബാബുവിന്‍റെ കുടുംബത്തിന് നീതി കിട്ടില്ലെന്നും കേന്ദ്ര ഏജന്‍സികളായ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയുടെയും കുടുംബാംഗങ്ങളുടെയും ആഗ്രഹം.
ഈ ആവശ്യത്തോട് എന്‍ പി പി പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു എന്നും കുടുംബത്തോടൊപ്പം ആദ്യാവസാനം എന്‍പിപി കൂടെയുണ്ടാകുമെന്നും മുരളിദാസ് സാഗര്‍ പ്രഖ്യാപിച്ചു.
എന്‍ പി പി സംസ്ഥാന കമ്മിറ്റി അംഗം മക്കപ്പുഴ രവീന്ദ്രന്‍ നായര്‍ മന്നത്ത്, അടൂര്‍ ജയകുമാര്‍, ജില്ലാ വൈസ് പ്രസിഡന്‍റ് രാജീവ് ഗോപാല്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ശ്രീനിവാസ്, ജയശ്രീഗോപി, ജില്ലാ സെക്രട്ടറി ശ്യാം അടൂര്‍ കെ ബി അനില്‍, സുഭാഷ് ചെറുകോല്‍, സന്തോഷ് എഴുമറ്റൂര്‍, ശ്രീകലാ സത്യന്‍, അനീഷ് കാവില്‍, അരവിന്ദ് നായര്‍, പ്രസാദ് തടിയൂര്‍, എം എസ് പ്രതീഷ്, റോണി എബ്രഹാം ഏഴംകുളം, വ്യാസന്‍ കൃഷ്ണ, വി.റ്റി ബാബു തുടങ്ങിയവര്‍ സംസാരിച്ചു