ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേരള പോലീസുമായി സഹകരിച്ച് ടെലികോം ഓപ്പറേറ്ററായ വി

New Update
Vi Suraksha band initiative at Office of the District Police Chief, Pathanamthitta

 

Advertisment

പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന കുട്ടികളുടെ  സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ മണ്ഡല കാലത്ത് കേരള പോലീസുമായി  ടെലികോം ഓപ്പറേറ്ററായ വി സഹകരിക്കുന്നു.  കഴിഞ്ഞ വര്‍ഷം  വി ക്യൂആര്‍ കോഡ് ബാന്‍ഡ് അവതരിപ്പിച്ചപ്പോള്‍ ലഭിച്ച മികച്ച പ്രതികരണത്തെത്തുടര്‍ന്നാണ് ഈ വര്‍ഷവും ഇത് അവതരിപ്പിക്കുന്നത്.  ജനക്കൂട്ടത്തില്‍ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് കൂട്ടംതെറ്റി പോകുന്നു എന്ന ആശങ്കയ്ക്ക് ഇത്  ഒരു പരിഹാരാമാണ്.

 അയ്യപ്പഭക്തര്‍ പമ്പയിലെ വി സുരക്ഷാ കിയോസ്‌ക് സന്ദര്‍ശിച്ച്  രക്ഷിതാവിന്റെയോ കുടുംബാംഗത്തിന്റെയോ മൊബൈല്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്താല്‍  ക്യുആര്‍ കോഡ് ബാന്‍ഡ്  ലഭിക്കും. അത്  കുട്ടിയുടെ  കൈത്തണ്ടയില്‍  കെട്ടാം. നഷ്ടപ്പെട്ട കുട്ടിയെ കണ്ടെത്തുമ്പോള്‍ അടുത്തുള്ള കേരള പോലീസ് ചെക്ക് പോസ്റ്റില്‍ ഏല്‍പ്പിക്കാം അവിടെ പോലീസ് ബൂത്തില്‍, ഉദ്യോഗസ്ഥര്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രക്ഷിതാവിന്റെയോ കുടുംബാംഗത്തിന്റെയോ രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് വിളിക്കുന്നതിലൂടെ ബൂത്തില്‍ വന്ന് രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടിയെ കൊണ്ടുപോകാം.

വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് കേരള വൈസ് പ്രസിഡന്റും സര്‍ക്കിള്‍ ഓപ്പറേഷന്‍സ് വിഭാഗം മേധാവിയുമായ ബിനു ജോസ്, പത്തനംതിട്ട അഡീഷണല്‍ പോലീസ് സൂപ്രണ്ട് ആര്‍. ബിനു, പത്തനംതിട്ട സൈബര്‍ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ അരവിന്ദാക്ഷന്‍ നായര്‍ പി.ബി എന്നിവരുടെ സാന്നിധ്യത്തില്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍ ക്യൂആര്‍ കോഡ് ബാന്‍ഡ് ഔദ്യോഗികമായി അവതരിപ്പിച്ചു.

Advertisment