പാർട്ടിക്കും വേണ്ടാത്ത പൊതു വിദ്യാഭ്യാസം. സർക്കാർ സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപകനില്ല. കുത്തിയിരുപ്പ് സമരത്തിന് സി.പി.എം ലോക്കൽ സെക്രട്ടറി എസ്.വി സുബിൻ. സമരത്തിന് പിന്തുണയുമായി എ.ബി.വി.പി രംഗത്ത്

ഈ വിദ്യാഭ്യാസ വർഷത്തിൽ സ്‌കൂൾ തുറന്ന് ഒന്നരമാസം പിന്നിട്ടിട്ടും അധ്യാപകനെ നിയമിക്കാത്തതിനെതിരെയാണ് സമരരപഖ്യാപനവുമായി ലോക്കൽ സെക്രട്ടറി തന്നെ രംഗത്ത് വന്നിട്ടുള്ളത്.

New Update
images(1144)

പത്തനംതിട്ട : പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും ്രപഖ്യപിത മുദ്രാവാക്യം പാലിക്കാത്ത സർക്കാരിനെതിരെ സി.പി.എം ലോക്കൽ സെക്രട്ടറി രംഗത്ത്.

Advertisment

കുന്നന്താനം നോർത്ത് ലോക്കൽ സെക്രട്ടറി എസ്.വി സുബിനാണ് കുത്തിയിരുപ്പ് സമരം നടത്തുമെന്ന് കാട്ടി രംഗത്ത് വന്നിട്ടുള്ളത്. 


ഇത് സംബന്ധിച്ച് അദ്ദേഹമിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സമരാഹ്വാനം നടത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ സമരത്തിന് പിന്തുണയുമായി എ.ബി.വി.പിയും രംഗത്തിറങ്ങിയിട്ടുണ്ട്.


പാലയ്ക്കൽത്തകിടി സർക്കാർ ഹൈസ്‌ക്കൂളിൽ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കാൻ കൂട്ടാക്കത്തതിനെ ചൊല്ലിയാണ് സുബിൻ സമരം പ്രഖ്യാപിച്ചത്.

ഈ വിദ്യാഭ്യാസ വർഷത്തിൽ സ്‌കൂൾ തുറന്ന് ഒന്നരമാസം പിന്നിട്ടിട്ടും അധ്യാപകനെ നിയമിക്കാത്തതിനെതിരെയാണ് സമരരപഖ്യാപനവുമായി ലോക്കൽ സെക്രട്ടറി തന്നെ രംഗത്ത് വന്നിട്ടുള്ളത്.

തന്റെ മകൻ പഠിക്കുന്ന സർക്കാർ സ്‌കൂളായതിനാലാണ് രക്ഷിതാവെന്ന നിലയിൽ സമരത്തിനിറങ്ങുന്നതെന്നാണ് സുബിൻ വ്യക്തമാക്കുന്നത്.

നിലവിൽ സാമൂഹ്യശാസ്ത്ര അധ്യാപികയോട് ഇംഗ്ലീഷ് പഠിപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്. 

എന്നാൽ സാമൂഹ്യശാസ്ത്രം തന്നെ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുള്ള വിഷയമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് സുബിന്റെ വാദം.


ലോക്കൽ സെക്രട്ടറി തന്നെ വിദ്യാഭ്യാസ വകുപ്പിനെതിരെ രംഗത്ത് വന്നത് ഞെട്ടലുളവാക്കുന്നു. വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് വിഷയത്തിന് കാരണമെന്നും ഹെഡ്മാസ്റ്റർ പറയുന്നു. 


എന്നാൽ ജൂലൈ 15ന് ഫിക്‌സേഷൻ  പൂർത്തിയായ ശേഷം അധ്യാപകരെ നിയമിക്കുമെന്ന് സ്‌കൂൾ ്രപിൻസിപ്പൽ അറിയിച്ചെങ്കിലും ലോക്കൽ സെക്രട്ടറി വഴങ്ങാൻ തയ്യാറായിട്ടില്ല.

സുബിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംഘപരിവാർ സംഘടനയായ എ.ബി.വി.പി രംഗത്ത് വന്നെങ്കിലും എസ്.എഫ്.ഐക്ക് ഈ വിഷയത്തിൽ മിണ്ടാട്ടമില്ല. 

മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സിസ്റ്റത്തിന്റെ തകരാറ് ചൂണ്ടിക്കാട്ടി ഡോ.ഹാരിസ് രംഗത്ത് വന്നിരുന്നു. ഇതോടെ സംസ്ഥാന മെഡിക്കൽ കോളേജുകളിലെ ദുരവസ്ഥ പുറത്തായിരുന്നു.

നിലവിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ അവസ്ഥയാണ് ലോക്കൽ സെക്രട്ടറിയുടെ സമരാഹ്വാനത്തിലൂടെ പുറത്തായിരിക്കുന്നത്. 

സുബിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

എന്റെ മകന് വേണ്ടി മകൻ പഠിക്കുന്ന വിദ്യാലയത്തിൽ ഞാൻ കുത്തിയിരുപ്പ് സമരം നടത്തുന്നു. പത്രവാർത്തയിലെ പോലെ സി.പി.എം ലോക്കൽ സെക്രട്ടറി എന്ന നിലയിലല്ല, രക്ഷിതാവ് എന്ന നിലയിലാണ് എന്റെ സമരം.

ആവശ്യം

ഇംഗ്ലീഷ് ടീച്ചറേ നിയമിക്കുക
നിരന്തര മൂല്യ നിർണ്ണയം നടത്തുക

സ്‌കൂൾ തുറന്ന് ഒന്നര മാസം പിന്നിട്ടിട്ടും കുന്നന്താനം പാലക്കൽത്തകിടി സെന്റ്:മേരീസ് സർക്കാർ പള്ളിക്കൂടത്തിൽ ( പത്തനംതിട്ട ജില്ല ) ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് അദ്ധ്യാപകരെ നിയമിക്കാതിരിക്കുകയും സാമൂഹ്യ ശാസ്ത്ര അദ്ധ്യാപികയോട് ഇംഗ്ലീഷ് പഠിപ്പിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.

സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ പൂർത്തീകരിക്കുവാൻ കൂടുതൽ സമയം വേണമെന്നിരിക്കെയും ഭാഷാ പഠനത്തിന് subject expert അല്ലാത്തതിനാലും സ്വാഭാവികമായി അദ്ധ്യാപനം താളം തെറ്റും.

ഒന്നര മാസം കൊണ്ട് ആദ്യ രവമുലേൃ ന്റെ ആദ്യത്തെ രണ്ട് പാരഗ്രാഫാണ് ഇംഗ്ലീഷ് പഠിപ്പിച്ചത്.


ഇംഗ്ലീഷ് ടീച്ചറെ നിയമിക്കുന്നതിന് നിയമപരമായി എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ ജഠഅ മുൻകൈയെടുത്ത് രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും സഹകരിച്ച് വേതനം നൽകി ടീച്ചറെ നിയമിക്കുന്നതിന് സന്നദ്ധമാണെന്നറിയിച്ചിട്ടും ഹെഡ്മാസ്റ്റർ ജോർജ് ചേട്ടൻ വിമുഖത പ്രകടിപ്പിച്ച് നിൽക്കുന്നു.


ജൂലൈ : 15 വരെ നിയമനങ്ങൾ നടത്തേണ്ടതില്ലായെന്ന് തിരുവല്ല DEO യും പത്തനംതിട്ട DDE യും നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് ജോർജേട്ടന്റെ മറുപടി.

എന്റെ മകൻ 10 - ആം ക്ലാസ്സ് വിദ്യാർത്ഥിയാണ്. എന്റെ കുട്ടിയേപ്പോലെ 10 ലെ മറ്റ് കുട്ടിളെയും 8, 9 ക്ലാസ്സിലെ കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന ഈ സമീപനം ജൂലൈ 18 നകം തിരുത്തി ടീച്ചറേ നിയമിക്കാത്ത പക്ഷം ജൂലൈ 21 തിങ്കൾ സ്‌കൂളിന് മുമ്പിൽ കുത്തിയിരുപ്പ് സമരം നടത്തും.

സ്‌കൂളിലെ കണക്ക് അദ്ധ്യാപിക വിദ്യ ടീച്ചർ എല്ലാ ആഴ്ചയിലും പഠിപ്പിച്ച പാഠഭാഗങ്ങൾ വെള്ളിയാഴ്ച ദിവസങ്ങളിൽ പരീക്ഷ നടത്തും. 3 പരീക്ഷകൾ കഴിഞ്ഞു.ആദ്യ പരീക്ഷയിൽ എന്റെ മകന് 10 ൽ 2 മാർക്ക്. രണ്ടാമത്തെ പരീക്ഷയിൽ 10 ൽ 6 മാർക്ക്. മൂന്നാമത്തെ പരീക്ഷയിൽ 15 ൽ 13 മാർക്ക് എന്നിങ്ങനെ പുരോഗതി നേടി.

അതേ മാതൃകയിൽ മറ്റ് വിഷയങ്ങൾക്കും നിരന്തര മൂല്യ നിർണ്ണയം നടത്തിയാൽ അദ്ഭുതകരമായ മാറ്റം ദർശിക്കുവാൻ കഴിയും.ഇതിനായി PTA യോഗം വിളിച്ചു ചേർക്കുവാൻ പോലും തയ്യാറാവുന്നില്ല.ഈ രണ്ട് അവശ്യങ്ങൾ ഉന്നയിച്ചാണ് എന്റെ സമരം

Advertisment