ശബരിമല നിറപുത്തരി രഥഘോഷയാത്രയ്ക്ക് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ വരവേൽപ് നൽകി

New Update
niraputhari khoshayathra

കോന്നി: ശബരിമല ശ്രീ ധർമ്മ ശാസ്താവിന് നിറപുത്തരിച്ചടങ്ങിന് സമർപ്പിക്കാനുള്ള നെൽക്കതിരും വഹിച്ച് തമിഴ്നാട്ടിലെ രാജപാളയത്തുനിന്നു പ്രയാണം ആരംഭിച്ച രഥഘോഷയാത്രയ്ക്ക് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം) ആചാര അനുഷ്ഠാനത്തോടെ അടുക്കാചാരങ്ങൾ സമർപ്പിച്ചു വരവേൽപ് നൽകി. 

Advertisment

നിറപുത്തരിക്കുള്ള നെൽക്കതിരുകൾ പൂജിച്ചു. രാജപാളയം, കൂടംകുളം, കോറെനാച്ചാപുറം എന്നിവിടത്തെ വയലുകളിൽ നിറപുത്തരിക്കു വേണ്ടിയാണ് രാജ പാളയം നാഗരാജന്റെ നേതൃത്വത്തിൽ നെൽക്കൃഷി ചെയ്യുന്നത്. 

അച്ചൻകോവിൽ കറുപ്പസ്വാമിക്കോവിൽ മുൻ കറുപ്പൻ സി.പ്രദീപ്‌ കുമാർ, അച്ചൻകോവിൽ അനൂപ്, രാജപാളയം കൃഷിക്കാരായ കണ്ണൻ, ബാലകൃഷ്ണൻ, ഹരി റാം, രമേശ്, വെങ്കിടേഷ്, വെട്രിവേൽ, രാംറാജ്, കൃഷ്ണ സ്വാമി, മുരുകേഷൻ, തങ്കയ്യ, പി കെ വെങ്കിടേശ്വര രാജ, എന്നിവർ അകമ്പടി സേവിച്ചു. കാവ് ഊരാളിമാർ പൂജകൾക്ക് നേതൃത്വം നൽകി. 

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ തിരു നടയിൽ സമർപ്പിച്ച നെൽക്കതിരുകൾ ചിങ്ങം ഒന്നിന് പൂജിച്ചു ഭക്ത ജനങ്ങൾക്ക് പ്രസാദമായി നൽകും. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ഭരണസമിതി പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ, സെക്രട്ടറി സലിംകുമാർ കല്ലേലി, പി ആർ ഒ ജയൻ കോന്നി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Advertisment