പത്തനംതിട്ട: മലയാലപ്പുഴയിൽ പോക്സോ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടക്കൽ സ്വദേശി പ്രശാന്ത് (34) ആണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പോക്സോ കേസിൽ വിധി പ്രതികൂലമാകുമെന്ന് ഭയപ്പെട്ട് ജീവനൊടുക്കിയതാകാമെന്ന് സംശയിക്കുന്നു.
2022ല്‍ അഞ്ച് വയസുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. സംഭവത്തില്‍ അടുത്തിടെ പത്തനംതിട്ട പോക്സോ അതിവേഗ കോടതി വിചാരണ പൂർത്തിയാക്കിയിരുന്നു. കേസ് പരിഗണിച്ച തൊട്ടടുത്ത ദിവസം ഹാജരാകാത്തതിനാല്‍ ഇയാള്‍ക്കും ജാമ്യക്കാര്‍ക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.