മലപ്പള്ളി: മല്ലപ്പള്ളിയിലുണ്ടായ സംഘര്‍ഷത്തില്‍ മല്ലപ്പള്ളി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസര്‍ക്ക് പരിക്ക്. പ്രിവൻ്റീവ് ഓഫീസറായ വിജയദാസിന് (51) ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചു.
വെള്ളിയാഴ്ച്ച രാത്രി എട്ട് മണിയോടെ സർക്കിൾ ഓഫീസിന് സമീപമാണ് സംഭവം നടന്നത്. നാട്ടുകാരുമായാണ് സംഘര്‍ഷമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് മൂന്ന് പേരെ പിടികൂടി.