കുട്ടികളുടെ അഭിരുചി കണ്ടെത്തി പരിപോഷിപ്പിക്കുന്ന റാന്നി നോളജ് വില്ലേജ് പദ്ധതി ലോകത്തിന് തന്നെ മാതൃക: ശശി തരൂർ എംപി

New Update
F

റാന്നി: റാന്നി നോളജ് വില്ലേജ് പദ്ധതി വഴി കേരളം ഇന്ത്യയ്ക്ക് തന്നെ മാതൃക ആകുമെന്ന് ശശി തരൂർ എംപി. റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായുള്ള 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

വികസനത്തിന്റെ താക്കോലാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസമില്ലെങ്കിൽ വികസനമില്ല. കുട്ടികളുടെ അഭിരുചി കണ്ടെത്തി പരിപോഷിപ്പിക്കുന്ന നോളജ് വില്ലേജ് പദ്ധതി ലോകത്തിന് തന്നെ മാതൃകയാണ്.

ഇത്തരത്തിൽ സമഗ്രമായ പദ്ധതി എല്ലയിടത്തും നടപ്പാക്കിയാൽ അത് വിദ്യഭ്യാസ മേഖലയിൽ രാജ്യത്ത് വലിയ മാറ്റത്തിന് കാരണമാകുമെന്നും അദേദഹം പറഞ്ഞു. 

റാന്നി നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിക്കായി ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് റാന്നി നോളജ് വില്ലേജ്.  

നോളജ് വില്ലേജ് പദ്ധതിയുടെ ഒന്നാം ഘട്ടം റാന്നിയിൽ പൂർത്തിയാക്കി. ഇതിന്റെ രണ്ടാം ഘട്ടമായാണ് പാത്ത് ഫൈൻഡർ 2025ന് തുടക്കം കുറിക്കുന്നതിനായാണ് ശശി തരൂർ എം പി എത്തിയത്. 

കുട്ടികളുടെ അഭിരുചി കണ്ടെത്തുന്നതിനൊപ്പം അവരെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികളും നടപ്പാക്കും. ഒപ്പം തന്നെ വിവിധ മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനത്തിന് എത്തിയ ശശി തരൂർ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിന് അവസരം ഒരുക്കിയിരുന്നു. റാന്നി നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നും ഹൈസ്കൂൾ മുതൽ കോളേജ് തലം വരെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. 

അഡ്വ പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനായി. ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ, ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, എസ് ഐ ഇടി ഡയറക്ടർ ബി അബുരാജ്, വീ ക്യാൻ സോഷ്യൽ ഇന്നോവേറ്റേഴ്സ് സിഇഒ അഖിൽ കുര്യൻ, എസ് സി സ്കൂൾ മാനേജർ ജോൺസൺ വർഗ്ഗീസ്, പ്രിൻസിപ്പാൾ ബെറ്റി പി ആൻ്റോ, പാത്ത് ഫൈൻഡർ കോ ഓർഡിനേറ്റർ പ്രണവ് എന്നിവർ സംസാരിച്ചു.

Advertisment