New Update
/sathyam/media/media_files/Ox4sgE41IAf3toTSVxi1.jpg)
പത്തനംതിട്ട; വിലക്ക് ലംഘിച്ച് റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് ആണ് രാവിലെ അഞ്ചുമണിക്ക് പുറപ്പെട്ടത്. ഇന്നലെ പത്തനംതിട്ടയിൽ വച്ച് തന്നെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ റോബിൻ ബസ് തടഞ്ഞു പരിശോധിച്ചിരുന്നു. ഇന്ന് പക്ഷേ എരുമേലി പിന്നിടും വരെ പരിശോധനകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
Advertisment
ഇന്നലെ നാലിടങ്ങളിലായി ബസ് തടഞ്ഞ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 37,000ത്തിൽ അധികം രൂപ ബസ്സിനെ പിഴ ഇട്ടിരുന്നു. സ്റ്റേജ് ക്യാരേജ് ആയി റോബിൻ ബസ്സിന് സർവീസ് നടത്താൻ പെർമിറ്റിലൊന്ന് ചൂണ്ടിക്കാണിച്ചാണ് ബസ്സിനെതിരെ അധികൃതർ നടപടി എടുക്കുന്നത്.
പിഴയൊടുക്കിയിട്ട് സർവീസ് നടത്തുമെന്ന് ഇന്നലെ തന്നെ അറിയിച്ചിരുന്നതായി ഉടമ ഗിരീഷ് പറഞ്ഞു. അതേസമയം റോബിൻ ബസിന് ബദലായി കോയമ്പത്തൂരിലേക്ക് 4. 30 മുതൽ സർവീസ് ആരംഭിച്ചിരിക്കുകയാണ് കെഎസ്ആർടിസി.