പത്തനംതിട്ട ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

New Update

കോഴഞ്ചേരി: ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി റിംഗ് റെയ്സ് മത്സരങ്ങൾ മുളമൂട്ടിൽ സെൻട്രൽ സ്കൂളിൽ നടന്നു. 

Advertisment

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങൾക്കൊപ്പം ജില്ലാ സ്റ്റേഡിയത്തിൻ്റെ കൂടി നിർമ്മാണം പൂർത്തിയാകുമ്പോൾ കായികരംഗത്ത് ജില്ല വൻ കുതിച്ചുചാട്ടം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 

സ്കൂൾ പ്രിൻസിപ്പൽ ദീപ എം നെബു ഉദ്ഘാടന സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. ഡോ. ആഷ്‌ലി തോമസ് ജേക്കബ് മുഖ്യാതിഥിയായിരുന്നു. 

ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ പ്രസിഡൻ്റ് ആർ പ്രസന്നകുമാർ, സെക്രട്ടറി മിലിന്ദ് വിനായക്, കെ ആർ എസ് എ ഒബ്സർവർ ആരതി, റോളർ സ്കേറ്റിംഗ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് സുകു പി കെ, ജോയിൻ സെക്രട്ടറിമാരായ അഫ്സൽ എസ്, സുനിത മനോജ്, ട്രഷറർ ജയൻ സി ഡി, ഗായത്രി സുകു എന്നിവർ പ്രസംഗിച്ചു.

ചാമ്പ്യൻഷിപ്പിന്റെ റോഡ് റേസ് മത്സരങ്ങൾ ഞായറാഴ്ച രാവിലെ 6 മണി മുതൽ പത്തനംതിട്ട മേലെ വെട്ടിപ്പുറം റിംഗ് റോഡിൽ നടക്കുമെന്ന് സ്കേറ്റിംഗ് അസോസിയേഷൻ സെക്രട്ടറി ആർ പ്രസന്നകുമാർ അറിയിച്ചു.

 

Advertisment