കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update
/sathyam/media/media_files/N9FPGvyChDBATlqtRu6S.jpg)
ശബരിമല: വാർധക്യം മലകയറാനൊരു തടസ്സമല്ലെന്നു തെളിയിച്ചുകൊണ്ട് മറ്റാരുടെയും ആശ്രയമില്ലാതെ അടിയുറച്ച സ്വാമിഭക്തിയിൽ മീനമാസച്ചൂടിനെ വകവയ്ക്കാതെ ശബരിമല സന്നിധാനത്തെത്തിയ ശാരദ മുത്തശ്ശി മറ്റുള്ള ഭക്തന്മാർക്കെല്ലാം അതിശയമായി. വയസ്സ് എൺപത്തഞ്ചായി. മലകയറ്റം ഇത് നാല്പത്താറാമത്തെ വർഷം. ഒരാളും കൂട്ടിനുവേണ്ട.
Advertisment
കയ്യിലൊരു ഊന്നുവടിയും കൂട്ടിന് അയ്യപ്പനുമുണ്ടെങ്കിൽ ധൈര്യമായി ഇനിയും മലചവിട്ടുമെന്നു പറയുകയാണ് പത്തനംതിട്ട ജില്ലയിലെ റാന്നി ഇടപ്പാവൂർ സ്വദേശിനിയായ ഈ മാളികപ്പുറം.