Advertisment

ശബരിമല നട തുറന്നു; ഇനി ദർശനസുകൃതത്തിന്റെ പുണ്യനാളുകൾ, അയ്യപ്പനെ കാണാൻ അയ്യായിരത്തിലേറെ തീർത്ഥാടകർ

New Update
ശബരിമലയിലെ സ്ത്രീപ്രവേശനം: 'ജെൻഡർ സെൻസിറ്റീവ്' ആയിട്ടുള്ള നമ്മുടെ ഭരണഘടന

പത്തനംതിട്ട: വൃശ്ചിക പുലരിയില്‍ ശബരിമല നട തുറന്നു. ഇനി തീര്‍ഥാടകര്‍ക്ക് ദര്‍ശനസുകൃതത്തിന്റെ പുണ്യനാളുകള്‍. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ പുതിയ മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറന്നത്. പി ജി മുരളി നമ്പൂതിരി മാളികപ്പുറം നടയും തുറന്നു. 

Advertisment

തിരക്ക് കണക്കിലെടുത്ത് പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു നടതുറക്കല്‍. അമ്പതിനായിരത്തില്‍ അധികം തീര്‍ഥാടകരാണ് ദര്‍ശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. വെര്‍ച്ചല്‍ ക്യൂ വഴിയാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം അനുവദിക്കുക.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക ഫാസ്റ്റ് ടാഗ്‌സൗ കര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തവണത്തെ മണ്ഡലപൂജ ഡിസംബര്‍ 27നാണ്. മകരവിളക്ക് ജനുവരി 15ന്.

ശബരിമലയിലും പമ്പയിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  പി എസ് പ്രശാന്ത് അറിയിച്ചു.17 ലക്ഷം ടിന്ന് അരവണയും രണ്ടു ലക്ഷത്തോളം അപ്പവും നിലവില്‍ സ്റ്റോക്കുണ്ട്. മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. 

Advertisment