New Update
/sathyam/media/media_files/3OIiEZJT9nad4DpT45IU.jpg)
പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിന് നേരെ കല്ലേറ്. പത്തനംതിട്ട അത്തിക്കയത്ത് ഇന്ന് രാത്രിയാണ് സംഭവം.
ആന്ധ്രാപ്രദേശിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ബസിന്റെ ഗ്ലാസ് തകർന്നു. ബൈക്കിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞത്.
ആക്രമണത്തിൽ ആർക്കും പരിക്കില്ല. പോലീസ് സ്ഥലത്തെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആക്രമികളെ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.